റിയാദ്: ബാങ്കിങ് തട്ടിപ്പുകൾക്കെതിരിൽ കുൻ ഹദിറൻ’ കാംപയിനുമായി സഊദി അറേബ്യ. രാജ്യത്തെ വിവിധ ബാങ്കുകളും മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ‘കുൻ ഹദിറൻ’ (ജാഗ്രത പുലർത്തുക) എന്ന ലേബലിൽ കാംപയിന് തുടക്കമിട്ടത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു ബാങ്ക് കസ്റ്റമറോട് മൂന്ന് കാര്യങ്ങൾ ബാങ്ക് ജീവനക്കാരൻ ആവശ്യപ്പെടില്ല എന്ന് മന്ത്രാലയം പൗരന്മാരെ ഓർമ്മപ്പെടുത്തുന്നു.
ബാങ്ക് കാർഡ് പാസ് വേർഡ്, ബാങ്ക് അക്കൗണ്ട് പാസ് വേർഡ്, മൊബൈലിലേക്ക് അയക്കുന്ന ഒ.ടി.പി നമ്പർ എന്നിവയാണ് മൂന്ന് കാര്യങ്ങൾ. ഇവ ഒരു കാരണവശാലയും മറ്റൊരാൾക്ക് കൈമാറരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
സാമ്പത്തിക തട്ടിപ്പിന് ഇരകളാകാതിരിക്കാനും ബാങ്കിങ് ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിർത്താനും ജാഗ്രത കാണിക്കാനാണ് കാംപയിനിലൂടെ സാമൂഹികാവബോധം സൃഷ്ടിക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സുരക്ഷാ വിഭാഗത്തെ അറിയിക്കുകയോ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കുല്ലുനാ അമ്ന് ആപ് വഴി റിപ്പോർട്ട് ചെയ്യുകയോ വേണമെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തുന്നു.
മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന ഫോൺ നമ്പറിലും മറ്റു പ്രദേശത്തുള്ളവർ 999 എന്ന നമ്പറിലുമാണ് കുറ്റകൃത്യങ്ങൾ സംബന്ധിച്ച് വിവരങ്ങൾ അറിയിക്കേണ്ടത്.
കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




