സഊദിയിൽ ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു

0
2053

റിയാദ്: റിയാദ് കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയവേ മലപ്പുറം സ്വദേശി മരിച്ചു. ചേനക്കലങ്ങാടി കൊയപ്പ  തേഞ്ഞിപ്പലം പാണമ്പ്ര വെള്ളകാട്ടിൽ പുതിയ വീട്ടിൽ സിദീഖ് (53) ആണ് മരണപ്പെട്ടത്. ഹൃദയാഘാതമായിരുന്നു മരണ കാരണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പിതാവ്: പരേതനായ കുഞ്ഞി മൊയ്തീൻ, മാതാവ്: കദീജ. ഭാര്യ: സൈനബ, മക്കൾ: സുഹൈൽ ഫസീല,

നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും. സഹായങ്ങൾക്കായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് രംഗത്തുണ്ട്.