റെസ്റ്റോറന്റിലേക്ക് ഭക്ഷണം തയ്യാറാക്കിയിരുന്നത് തൊഴിലാളികളുടെ താമസ സ്ഥലം കേന്ദ്രമാക്കി, രണ്ട് ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

0
2106

റിയാദ്: സഊദിയിൽ ഒരു റെസ്റ്റോറന്റിലേക്ക് ഭക്ഷണം തയ്യാറാക്കിയിരുന്നത് തൊഴിലാളികളുടെ വീട് കേന്ദ്രമാക്കി. അസിർ മേഖലയിലാണ് സംഭവം. അസീർ നഗരസഭ സെക്രട്ടേറിയറ്റിലെ സൂപ്പർവൈസറി ടീമുകൾ സുരക്ഷാ അധികൃതരുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അബഹ നഗരത്തിലെ ഒരു റസ്റ്റോറന്റിനുള്ള ഭക്ഷണം തയ്യാറാക്കുന്ന ഫാക്ടറിയാക്കി മാറ്റിയ തൊഴിലാളികളുടെ വീട് അധികൃതർ കണ്ടെത്തി അടച്ചു പൂട്ടി സീൽ ചെയ്തിട്ടുണ്ട്.

തൊഴിലാളികളുടെ താമസ കേന്ദ്രത്തിൽ നടത്തിവന്നിരുന്ന ഭക്ഷണം പാകം ചെയ്യുന്ന സംഭവത്തിൽ നിരവധി ലംഘനങ്ങൾ അധികൃതർ നിരീക്ഷിച്ചു. ലൈസൻസില്ലാതെയായിരുന്നു ഇത് നടത്തിയിരുന്നത്.

കൂടാതെ, കെട്ടിടത്തിലെ അനധികൃത ഉപകരണങ്ങൾ, ശുചിത്വമില്ലാത്ത അന്തരീക്ഷം, സാങ്കേതിക, ആരോഗ്യ, സുരക്ഷാ വ്യവസ്ഥകളുടെ ലംഘനം, എന്നിവയും കണ്ടെത്തി. ഭക്ഷ്യ യോഗ്യമല്ലാത്തതും ആരോഗ്യത്തിനു ഹാനികരവുമായ രണ്ട് ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കർശനമായി നടപ്പാക്കുമെന്നും ഉപഭോക്താവിന്റെ ആരോഗ്യം നിലനിർത്താൻ ശക്തമായ പരിശോധന തുടരുമെന്നും അസീർ മുനിസിപ്പാലിറ്റി ഊന്നിപ്പറഞ്ഞു.