ഫുട്ബോൾ കാണാനായി ഖത്തറിൽ എത്തുന്നവർക്ക് സൗജന്യമായി സഊദി സന്ദർശനം നടത്താം: പ്രഖ്യാപനവുമായി സഊദി മന്ത്രിസഭ

0
1859

ജിദ്ദ: ലക്ഷക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സഊദി സന്ദര്‍ശനത്തിന് അവസരമൊരുക്കുന്ന സുപ്രധാന തീരുമാനവുമായി സഊദി അറേബ്യ. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിനായി ഖത്തറിൽ എത്തുന്നവർക്ക്  സൗജന്യ സഊദി സന്ദർശനത്തിനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി ഭരണാധികാരി സല്‍മാന്‍ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായുള്ള ഖത്തര്‍ അനുവദിക്കുന്ന ഹയ്യാ കാര്‍ഡ് നേടുന്നവര്‍ക്കാണ് സഊദി അറേബ്യ സൗജന്യ വിസകള്‍ അനുദിക്കുക.

വിദേശ മന്ത്രാലയത്തിലെ ഇ-വിസ പ്ലാറ്റ്‌ഫോം വഴി ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് വിസകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഇ-സേവനങ്ങള്‍ക്കുള്ള മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രിസഭാ തീരുമാനം പറയുന്നു.