കൂടുതൽ മേഖലകളിൽ സഊദിവത്കരണം പ്രഖ്യാപിച്ചു

0
3418

റിയാദ്: സഊദി യുവതി യുവാക്കൾക്ക് കൂടുതൽ തൊഴിൽ നൽകുകയെന്ന ലക്ഷ്യവുമായി കൂടുതൽ മേഖലകളിൽ സഊദി വത്കരണം പ്രഖ്യാപിച്ചു. കസൾട്ടിംഗ് മേഖലയും അതിലെ വിവിധ തസ്തികകളുമാണ് സഊദി വൽക്കരിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ റാജ്ഹിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ധനമന്ത്രാലയം, ലോക്കൽ കണ്ടന്റ് അതോറിറ്റി, സ്‌പെൻഡിംഗ് എഫിഷ്യൻസി അതോറിറ്റി, ഹദഫ് ഫണ്ട് എന്നിവയുടെ സഹകരണത്തോടെ കൺസൾട്ടിംഗ് മേഖലയും അനുബന്ധ പ്രൊഫഷനുകളും പ്രാദേശികവൽക്കരിക്കാനാണ് തീരുമാനം.

നിലവിൽ കൺസൾട്ടിംഗ് മേഖലയിൽ വിദേശികൾ ധാരാളമായി ജോലി ചെയ്യുന്നുണ്ട്. എന്നാൽ എന്ന് മുതലാണ് തീരുമാനം നടപ്പിലാക്കുക എന്നത് സംബന്ധിച്ചും, എത്ര ശതമാനമാണ് സ്വദേശിവൽക്കരണം നടപ്പിലാക്കുക എന്നത് സംബന്ധിച്ചുമുള്ള വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

സഊദി യുവതി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം ഉയർത്തുന്നതിനും സാമ്പത്തിക വ്യവസ്ഥയിൽ അവരുടെ സംഭാവനകൾ വർദ്ധിപ്പിക്കുന്നതിനുമാണ് തീരുമാനമെന്ന് അൽ റാജ്ഹി വ്യക്തമാക്കി.