രൂപയുടെ തകർച്ച റെക്കോർഡിൽ: റിയാൽ – രൂപ വിനിമയ നിരക്ക് 22 ഉം കടന്നു

0
6064

റിയാദ്: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയനിരക്ക് കുത്തനെ വീണ്ടും ഇടിഞ്ഞു. ഇന്ത്യന്‍ രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലയിലേക്കാണ് ഇന്ന് രാവിലെ ഇടിഞ്ഞത്. കഴിഞ്ഞ ദിവസത്തേക്കാൾ വീണ്ടും 82.67 രൂപ എന്ന നിലയിലാണ് രാവിലെ വ്യാപാരം തുടങ്ങിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏതാനും ദിവസങ്ങളായി രൂപക്ക് കടുത്ത ഇടിവ് തന്നെയായിരുന്നുവെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രൂപ മെച്ചപ്പെട്ട് വന്നിരുന്നു. അതിനിടെയാണ് മൂല്യം വീണ്ടും തകർന്നത്. ഡോളറിനെതിരെ രൂപയുടെ ഇപ്പോഴത്തെ വില 82.67 രൂപയാണ്. ഇന്നലെ ഇത് 82.30 രൂപ ആയിരുന്നു.

അതേസമയം, ഗൾഫ് കറൻസികൾക്കും ഉയർന്ന നിരക്കാണ് ഇപ്പോൾ ലഭിക്കുന്നത്. സഊദി റിയാൽ ചരിത്രത്തിൽ ആദ്യമായി 22 ഉം പിന്നിട്ടു. ഇന്ന് രാവിലെ 22.055 രൂപയാണ് നിരക്ക്. നിലവിലെ സാഹചര്യത്തിൽ രൂപ ഇനിയും ഇടിയുമെന്നാണ് ധനകാര്യ വിദഗ്ധർ നൽകുന്ന സൂചന. അങ്ങനെയെങ്കിൽ ഇന്ത്യയിൽ രൂക്ഷമായ വില വർധവിനും മറ്റു സാമ്പത്തിക അരക്ഷിതാവസ്ഥക്കും ഇത് ഇടയാക്കിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഇന്നത്തെ സഊദി റിയാൽ – ഇന്ത്യൻ രൂപ വിനിമയ നിരക്കുകൾ ഇങ്ങനെ👇

ഓൺലൈൻ റേറ്റ്: 1 റിയാൽ = 22.055 രൂപ (ഇന്നലെ 21.94 രൂപ)

SAIB FLEX / ഫ്രണ്ടി പേ: 21.78

ഫൗരി: 21.39

SABB: 21.55

ബിൻ യല്ല: 21.78

റിയാദ് ബാങ്ക്: 21.97

ANB ടെലിമണി: 21.62

ENJAZ: 21.61

വെസ്റ്റേൺ യൂണിയൻ: 21.58

STC PAY: 21.49

NCB QUICK PAY: 21.17

തഹവീൽ അൽ രാജ്ഹി: 21.55

UR PAY: 21.46

നിരക്കുകളിൽ ചില സമയങ്ങളിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായേക്കാം. യഥാർത്ഥ നിരക്ക് പണം അയക്കുന്ന സമയത്ത് ക്രോസ് ചെക്ക് ചെയ്ത് കൂടുതൽ ലഭിക്കുന്ന സംവിധാനം വഴി അയക്കാൻ പ്രവാസികൾ ശ്രദ്ധിക്കണം.

മാത്രമല്ല, ചില മാർഗ്ഗങ്ങളിൽ കൂടി അയക്കുമ്പോൾ സർവ്വീസ് ചാർജും അതിന്റെ വാറ്റ് തുകയും നൽകേണ്ടിയും വരും. അതും പരിശോധിച്ച് കൂടുതൽ ലാഭം ഉള്ള മാർഗം തിഞ്ഞടുത്താൽ കൂടുതൽ പ്രയോജനം ലഭിക്കും

കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക