കോഴിക്കോട്ടേക്ക്‌ കുറഞ്ഞ വിമാന ടിക്കറ്റ് നിരക്കും സൗജന്യ ബാഗേജ് അലവൻസും പ്രഖ്യാപിച്ച് എയർ ഇന്ത്യ

0
5680

ദുബായ്: കോഴിക്കോട്ടേക്കു കുറഞ്ഞ വിമാന ടിക്കറ്റ് നിരക്കും സൗജന്യ ബാഗേജ് അലവൻസും പ്രഖ്യാപിച്ച് എയർ ഇന്ത്യ. ദുബായ്, ഷാർജ സെക്ടറിൽനിന്ന് വൺവേയ്ക്ക് 300 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 35 കിലോ ലഗേജും അനുവദിക്കും.

ഒക്ടോബർ 15 വരെ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഈ ആനുകൂല്യം. ഈ ടിക്കറ്റ് ഉപയോഗിച്ച് ഡിസംബർ 7 വരെ യാത്ര ചെയ്യാമെന്ന് എയർലൈൻ അറിയിച്ചു.