ഈതാത്. കോം സെവൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം

ജിദ്ദ: ടീം ഷറഫിയ്യ സംഘടിപ്പിക്കുന്ന ഈതാത്. കോം സെവൻസ് കപ്പ്‌  ഫുട്ബോൾ മത്സരം സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 21 വരെ ജിദ്ദയിൽ നടക്കും. ഖാലിദ് ബിൻ വലീദിലെ എസ് ടി സി ക്ക്‌ സമീപം പ്രത്യേകം തയ്യാറാക്കിയ സ്റ്റേഡിയത്തിൽ നാല് ആഴ്ചകളിയാണ് മത്സരം നടക്കുക.

വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ചകളിൽ രാത്രി 8.30 മുതലാണ് കളി ആരംഭിക്കുക. ഓരോ വെള്ളിയാഴ്ചയും 2 വീതം മത്സരങ്ങൾ ഉണ്ടാകും. ജിദ്ദയിലെ പ്രഗത്ഭരായ 8 ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ മത്സരം നാട്ടിലെ ഫുട്ബോൾ മത്സരത്തിന്റെ അനുഭവം കാണികൾക്ക് പ്രദാനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. സഊദിയിലേയും കേരളത്തിലേയും പ്രകൽഭരായ കളിക്കാർ അണി നിരക്കുന്ന ടൂർണമെന്റ് ഒക്ടോബർ 21 ന് സമാപിക്കും.

ടൂർണമെന്റ് പ്രമാണിച്ചു കാണികൾക്ക് നറുക്കെടുപ്പ് പദ്ധതി ഉണ്ട്. നറുക്കെടുപ്പിലെ വിജയിക്ക് നാട്ടിൽ വെച്ച് സ്കൂട്ടി സമ്മാനമായി നൽകും.