ജിദ്ദ: ജിദ്ദ കെ എ സി സി കൊണ്ടോട്ടി മണ്ഡലം സംഘടിപ്പിച്ച കെ.വി. എ ഗഫൂര്‍ സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും നാസര്‍ വാവൂര്‍ സ്മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള നയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റും വെറ്ററന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റും സമാപിച്ചു. ടൂര്‍ണ്ണമെൻ്റ് ഫൈനലിൽ റോയൽ ട്രാവൽസ് എഫ്.സി യെ 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അറീന പുളിക്കൽ ഇത്തിഹാദ് എഫ്. സി വിജയികളായി. വെറ്ററന്‍സ് മത്‌സരത്തില്‍ ബ്ലാസ്റ്റേഴ്സ് എഫ്. സിയെ ഒരു ഗോളിന് തോൽപ്പിച്ച് ഏഷ്യൻ ടൈംസ് ഫ്രൈഡെ എഫ്. സി കിരീടം നേടി.
ശാറാ അര്‍ബഈനിലെ ദല്ലക്കടുത്തുള്ള ജിദ്ദ സ്റ്റാർ എഫ്.സി സ്റ്റേഡിയത്തിൽ നടന്ന മത്‌സരം വിക്ഷിക്കാൻ നൂറു കണക്കിന് ഫുട്ബോൾ പ്രേമികളാണ് എത്തിച്ചേർന്നത്. ടൂർണമെൻ്റ് ബാഷ്മക് ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ മുഹമ്മദ് അഹമ്മദ് ബാഷ്മക്ക് ഉദ്ഘാടനം ചെയ്തു. ടൂർണമെൻ്റ് കമ്മിറ്റി ചെയർമാൻ ഇസ്മയിൽ മുണ്ടക്കുളം അധ്യക്ഷനായിരുന്നു.
കെ.എം സി സി നേതാക്കളായ കെ. പി മുഹമ്മദ് കുട്ടി ,അഹമദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, ഹബീബ് കല്ലൻ ഒ ഐ സി സി രക്ഷാധികാരി മജീദ് നഹ, നവോദയ പ്രസിഡണ്ട് ഷിബു തിരുവനന്തപുരം, സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട്, സമ ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ ഷംസീദ് നീറാട്, റോയൽ ഫോർഡ് സെയിൽസ് മാനേജർ സക്കീർ എന്നിവർ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ഇന്ത്യൻ, സഊദി ദേശീയ ഗാനങ്ങളോടെ ആരംഭിച്ച ഉദ്ഘാടന പരിപാടിയിൽ മക്ക മോഡേൺ സ്കൂൾ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച കലാപാരിപാടികളും അരങ്ങേറി. സീതി കൊളക്കാടൻ, ടി.എം. എ റഹൂഫ്, സി. എം അഹമദ്, മജീദ് പുകയൂർ, സാബിൽ മമ്പാട്, അഷ്റഫ് വി. വി , ഉനൈസ് തിരൂർ, നാണി ഇസ്ഹാഖ് കോട്ടക്കൽ, സക്കീർ മാസ്റ്റർ, ഹുസൈൻ കരിങ്കറ, മുസ്തഫ കോഴിശ്ശേരി, ഹാരിസ് ബാബു തുടങ്ങി കലാ കായിക സാംസ്കാരിക വേദിയിലെ പ്രമുഖർ കളിക്കാരുമായി പരിചയപ്പെട്ടു. അഷ്ഫർ മലപ്പുറം, ഹനീഫ പെരിന്തൽമണ്ണ എന്നിവർ ടെക്നിക്കൽ ഡസ്ക് കൈകാര്യം ചെയ്തു.
ടൂർണമെൻ്റ് ജേതാക്കൾക്ക് ഏഷ്യൻ ടൈംസ് സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിയും ജീപാസ് സ്പോൺസർ ചെയ്ത കാഷ് പ്രൈസും റണ്ണേഴ്സ് അപ്പിന് പവർ സ്പോട്ട് ജിം സ്പോൺസർ ചെയ്ത ട്രോഫിയും അഹമദ് ഹിൻദി ഗ്രൂപ്പ് സ്പോൺസർ ചെയ്ത കാഷ് പ്രൈസും നൽകി. വെറ്ററൻസ് ജേതാക്കൾക്ക് ബെസ്റ്റ് കാർഗോ സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് സമക്ക് അൽ ജദാനി സ്പോൺസർ ചെയ്ത ട്രോഫിയും നൽകി.
കെ എം സി സി കൊണ്ടോട്ടി മണ്ഡലം പ്രസിഡണ്ട് കെ. കെ മുഹമദ്, ചെയർമാൻ നൗഷാദ് വാഴയൂർ, ജനറൽ സെക്രട്ടറി അൻവർ വെട്ടുപ്പാറ, ട്രഷറർ കെ. പി അബ്ദുറഹിമാൻ ഹാജി, ഭാരവാഹികളായ അബൂബക്കർ മാസ്റ്റർ, മുജീബ് മുതുവല്ലൂർ, ലതീഫ് വാഴയൂർ, റഷീദ് വാഴക്കാട്, ഏഷ്യൻ ടൈംസ് എം. സി ഷമീം, സിദ്ദീഖ് ഒളവട്ടൂർ , തുടങ്ങിയവർ ജേതാക്കൾക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. ലത്തീഫ് പൊന്നാട്, സലീം വാവൂർ, ബാവ കാരി, നാസർ കാളോത്ത്, ഫൈറൂസ് കൊണ്ടോട്ടി, ശറഫു വാഴക്കാട്, മനാഫ് വാഴക്കാട്, അബു ചെറുക്കാവ്, മുഹമ്മദ് കുട്ടി മുണ്ടക്കുളം, ഫിറോസ് പരതക്കാട്, മജീദ് കൊട്ടപ്പുറം, സി. സി റസാഖ്, കബീർ നീറാട്, ഖാദർ ചീക്കോട് ,ശിഹാബ് പറവൂർ, ജബ്ബാർ വെട്ടുപ്പാറ, മൊയ്തിൻ കുട്ടി മുണ്ടക്കൽ, റഫീഖ് മുതുവല്ലൂർ, റഷീദ് സി. എ എന്നിവർ നേതൃത്വം നൽകി. ടൂർണമെന്റ് കൺവീനർ കെ എൻ എ ലത്തീഫ് സ്വാഗതവും കോഡിനേറ്റർ കെ. വി നാസർ നന്ദിയും പറഞ്ഞു.




