മുഹമ്മദ് ബിൻ സൽമാന്റെ പുതിയ നിയോഗം ഐ സി എഫ് സന്തോഷം രേഖപ്പെടുത്തി 

0
451

റിയാദ്: രാജ്യത്തിന്റെ പ്രധാന മന്ത്രിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ നിയമിച്ചുകൊണ്ടുള്ള സൽമാൻ രാജാവിന്റെ പ്രഖ്യാപനത്തിൽ ഇന്ത്യൻ കൾച്ചറൽ ഫണ്ടേഷൻ (ഐ സി എഫ് ) സഊദി ദേശീയ സമിതി സന്തോഷം രേഖപ്പെടുത്തി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്തിന്റെ വികസനത്തിലും പുരോഗതിയിലും വ്യകത്മായ കാഴ്ചപ്പാടുള്ള രാജകുമാരന്റെ പുതിയ നിയോഗം മലയാളികൾ അടക്കമുള്ള വിദേശികൾക്ക് വലിയ ആഹ്‌ളാദം നൽകുന്നതാണെന്നും ഐ സി എഫ് വിലയിരുത്തി. പൗരാണികതയെ വെടിയാതെ രാജ്യത്തെ ആധുനികവൽക്കരിക്കാനുള്ള പ്രധാനമന്ത്രിയുടെ എല്ലാ ശ്രമങ്ങളിലും വിജയം കണ്ടെത്താൻ കഴിയട്ടെയെന്ന് യോഗം പ്രതീക്ഷ രേഖപ്പെടുത്തി

സയ്യിദ് ഹബീബ് തങ്ങൾ അധ്യക്ഷത വഹിച്ചു. അബ്ദുൽ റഷീദ് സഖാഫി മുക്കം, മുജീബ് എ.ആർ നഗർ, അബ്ദുൽ റഹ്മാൻ മളാഹിരി, സുബൈർ സഖാഫി, സലിം പാലച്ചിറ, അബ്ദുസ്സലാം വടകര,ബഷീർ ഉള്ളണം, സൈനുദ്ദീൻ മുസ്‌ലിയാർ വാഴവറ്റ,ഉമർ പന്നിയുർ, സിറാജ് കുറ്റ്യാടി, എന്നിവർ സംബന്ധിച്ചു. നിസാർകാട്ടിൽ സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു