റിയാദ്: സഊദി അറേബ്യയില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട ലൈംഗിക ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഉള്ളതായി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.
ഇത്തരം ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്താല്‍ ഇവ പിടിച്ചെടുക്കും. നിയമലംഘകര്‍ക്ക് പിഴ ചുമത്തുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
പിടികൂടുന്ന ലൈംഗിക ഉപകരണങ്ങളുടെ ഇനങ്ങള്‍ക്കും അളവിനും അനുസരിച്ച് നിയമലംഘകര്‍ക്ക് വ്യത്യസ്ത തുകയാണ് പിഴ ചുമത്തുന്നതെന്ന് സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.




