ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: എസ് ഐ സി ജിദ്ദ

0
605

ജിദ്ദ: കേരളത്തിൽ മദ്യം, മയക്ക് മരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന മാഫിയ സംഘങ്ങളെ നിയന്ത്രിക്കാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂൾ – കോളേജ് വിദ്യാർത്ഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിക്കുന്നു എന്ന റിപ്പോർട്ടുകൾ ഏറെ ആശങ്ക ഉളവാക്കുന്നതാണ്. ഇതിനെതിരെ ശക്തമായ നടപടിയും ബോധവൽക്കരണവും ആവശ്യമാണ്. ഇല്ലെങ്കിൽ നാളെയുടെ പ്രതീക്ഷകളായ പുതു തലമുറയുടെ ഭാവി ഏറെ അപകടത്തിലാകും.

സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്ക് അനാവശ്യമായി പണം നൽകുന്നത് രക്ഷിതാക്കൾ ഒഴിവാക്കണം. അതോടൊപ്പം മക്കളുമായി കൂട്ട് കൂടുന്നവരെ ശ്രദ്ധിക്കാനും ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകാനും രക്ഷിതാക്കളും അധ്യാപകരും തയ്യാറാവണം.

നാട്ടിൽ വർധിച്ചു വർധിച്ചു വരുന്ന മദ്യ-മയക്കു മരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിദ്യാർത്ഥി യുവജനങ്ങൾക്കിടയിൽ ആവശ്യമായ ബോധവൽക്കരണം നടത്തണമെന്നും എസ് ഐ സി ജിദ്ദ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി, ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി, ട്രഷറർ മൊയ്‌ദീൻ കുട്ടി ഫൈസി പന്തല്ലൂർ, ചെയർമാൻ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.