കിഴക്കൻ സഊദിയിലും ഏകീകൃത സുരക്ഷാ പ്രവർത്തന സെന്റർ 911 തുറന്നു

0
768

റിയാദ്: നാഷണൽ സെന്റർ ഫോർ സെക്യൂരിറ്റി ഓപ്പറേഷൻസിന്റെ കിഴക്കൻ പ്രവിശ്യയിൽ യൂണിഫൈഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ 911 ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് ഉദ്ഘാടനം ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മക്ക, റിയാദ് എന്നിവക്ക് ശേഷം രാജ്യത്ത് തുറക്കുന്ന മൂന്നാമത്തെ ഏകീകൃത 911 ഓപ്പറേഷൻ കേന്ദ്രമാണ് ദമാമിലെത്. ദമാം നഗരത്തിന് പുറമെ 12 ഗവർണറേറ്റുകളിലും കേന്ദ്രം സേവനം നൽകും. 29 ഓപ്പറേറ്റിംഗ് റൂമുകളുടെ പ്രവർത്തനം ഒരു മേൽക്കൂരയ്ക്ക് കീഴിലും 911 എന്ന ഏകീകൃത നമ്പറിൽ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുക.

സുരക്ഷാ അധികാരികൾ, പബ്ലിക് സെക്യൂരിറ്റി (ട്രാഫിക് – റോഡ് സുരക്ഷയ്ക്കുള്ള പ്രത്യേക സേന – സുരക്ഷാ പട്രോളിംഗ് – പോലീസ് പട്രോളിംഗ്), സിവിൽ ഡിഫൻസ്, വ്യാവസായിക സുരക്ഷയ്ക്കുള്ള സുപ്രീം അതോറിറ്റി, എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കോളുകളും എമർജൻസി കേസുകളും സ്വീകരിക്കുന്നതിൽ ഈ കേന്ദ്രം സ്പെഷ്യലൈസ്ഡ് ആണ്. ഫീൽഡ് ടീമുകളുടെ ഡയറക്‌ടിംഗിലും കേസുകളുടെ ഫോളോ അപ്പ് കമ്മ്യൂണിക്കേഷൻ പൂർത്തിയാകുന്നതുവരെ അവയുടെ വേഗത്തിലുള്ള പ്രതികരണം കേന്ദ്രം ഉറപ്പാക്കും.

കിഴക്കൻ പ്രവിശ്യാ മുനിസിപ്പാലിറ്റിക്ക് കീഴിൽ ഗതാഗതം, ആരോഗ്യം, മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയങ്ങൾ പരിസ്ഥിതി, ജലം, കൃഷി, സഊദി റെഡ് ക്രസന്റ് അതോറിറ്റി, സഊദി ഇലക്‌ട്രിസിറ്റി കമ്പനി, നാഷണൽ വാട്ടർ കമ്പനി തുടങ്ങിയ നിരവധി അധികാരങ്ങളും കേന്ദ്രത്തിൽ ഉൾപ്പെടുന്നു.

സഊദി വിഷൻ 2030 ന്റെ പ്രോഗ്രാമുകളിലൊന്നായ ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന സംരംഭങ്ങളിലൊന്നാണ് 911 എന്ന ഏകീകൃത സുരക്ഷാ പ്രവർത്തന കേന്ദ്രം