കോഴിക്കോട്: സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മകന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ (മലേഷ്യ) വിടവാങ്ങി. 82 വയസ്സായിരുന്നു. അസുഖബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1941 മാര്‍ച്ച് 10 നാണ് ജനനം. മുപ്പ്ത് വര്‍ഷത്തോളം മലേഷ്യയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങളുടെയും ശരീഫാ ഖദീജ ബീവിയുടെയും മകനാണ്. മക്കൾ: സയ്യിദ് സഹൽ ബാഫഖി, ശരീഫ സുൽഫത്ത് ബീവി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മരുമക്കൾ: സയ്യിദ് ഫൈസൽ, ശരീഫ ഹന ബീവി. സഹോദരങ്ങൾ: സയ്യിദ് ഹുസൈൻ ബാഫഖി, സയ്യിദ് അബൂബക്കർ ബാഫഖി, സയ്യിദ് അബ്ദുല്ല ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് ഇബ്‌റാഹിം ബാഫഖി, സയ്യിദ് അലി ബാഫഖി, സയ്യിദ് ഹസൻ ബാഫഖി, സയ്യിദ് അഹ്മദ് ബാഫഖി, ശരീഫ മറിയം ബീവി, ശരീഫ നഫീസ ബീവി.
ജനാസ മർകസിൽനിന്ന് ഇന്ന് രാത്രി ഒൻപതരക്ക് തിരൂരിലെ നടുവിലങ്ങാടിയിലുള്ള വസതിയിലേക്കു കൊണ്ടു പോകും. രാവിലെ 9 മണിക്ക് തിരൂരിൽ നിന്ന് കൊയിലാണ്ടിയിലേക്ക് കൊണ്ടുപോകും.
11 മണി മുതൽ കൊയിലാണ്ടിയിൽ ജനാസ നിസ്‌കാരം ഉണ്ടാകും. തുടർന്ന് ഉച്ചക്ക് രണ്ടു മണിക്ക് കൊയിലാണ്ടി വലിയകത്ത് മഖാമിൽ ഖബറടക്കം നടക്കും.നിര്യാണത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അനുശോചിച്ചു




