സഊദിയിൽ ബസപകടം; രണ്ടു മരണം, മൂന്ന് പേരുടെ നില ഗുരുതരം

0
3599

റിയാദ്: സഊദിയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പതിനഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. ജിസാൻ മേഖലയിലെ സ്വാബിയയിലെ ഒരു സിഗ്‌നനിലാണ് അപകടമുണ്ടായത്. ഞായറാഴ്ച വൈകുന്നേരം മബൂജ് സിഗ്നലിലേക്ക് ഇടിച്ച് കയറിയ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംഭവത്തിൽ 3 ഗുരുതര കേസുകൾ ഉൾപ്പെടെ പതിനഞ്ചു പേർക്കാണ് പരിക്കേറ്റത്. അഞ്ചു പേരുടെ പരിക്കുകൾ മിതമായ നിലയിലാണെന്നും 7 പേരുടെ പരിക്കുകൾ നിസാരമാണെന്നും ജിസാൻ മേഖല സഊദി റെഡ് ക്രസന്റ് അതോറിറ്റി അറിയിച്ചു.

997 എന്ന ഏകീകൃത നമ്പറിൽ ലഭിച്ച ഫോൺ വിവരമനുസരിച്ച് സംഭവ സ്ഥലത്ത് കുതിച്ചെത്തിയ റെഡ് ക്രസന്റ് വിഭാഗം ത്വരിത ഗതിയിൽ രക്ഷാപ്രവർത്തനം നടത്തിയതായി ജസാൻ മേഖലയിലെ റെഡ് ക്രസന്റ് അതോറിറ്റി ശാഖ ഡയറക്ടർ ജനറൽ ഡോ: ആദിൽ അബ്ദു അരീഷി അറിയിച്ചു.

ഉടൻ തന്നെ റെഡ് ക്രസന്റിൽ നിന്നുള്ള 7 ആംബുലൻസ് ടീമുകളെ അപകടസ്ഥലത്തേക്ക് അയച്ചുവെന്നും 9 മിനിറ്റിനുള്ളിൽ ആദ്യത്തെ ആംബുലൻസ് ടീം എത്തി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റവരെ കിംഗ് ഫഹദ് സെൻട്രൽ ഹോസ്പിറ്റൽ, പ്രിൻസ് മുഹമ്മദ് ബിൻ നാസർ ഹോസ്പിറ്റൽ, ജസാൻ ജനറൽ ഹോസ്പിറ്റൽ, സ്വാബിയ ജനറൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്ക് മാറ്റി.