സഊദിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

0
3367

റിയാദ്: സഊദി അറേബ്യയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സഊദിയുടെ തെക്കു പടിഞ്ഞാറന്‍ മേഖലയായ ജിസാനിലാണ് സംഭവം ഉണ്ടായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യാഴാഴ്ചയാണ് ദാരുണ സംഭവം നടന്നത്. ജിസാനിലെ ഒരു ഗ്രാമത്തില്‍ വെച്ച് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിക്കുകയായിരുന്നെന്ന് പ്രാദേശിക ദിനപ്പത്രങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. ദമ്പതികളുടെ ബന്ധുക്കളെയും ചോദ്യം ചെയ്ത് സംഭവത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ദമ്പതികളുടെ സ്വദേശമോ പ്രായമോ വെളിപ്പെടുത്തിയിട്ടില്ല.