മസ്കറ്റ്: ഒമാനില്‍ നിര്‍മ്മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി തൊഴിലാളി മരിച്ചു. ഷിനാസ് വിലായത്തില്‍ ഭൂമി കുഴിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിലാണ് തൊഴിലാളി മരണപ്പെട്ടത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഏഷ്യക്കാരനാണ് മരിച്ചത്. എന്നാൽ, ഏത് രാജ്യക്കാരനാണ് ഇദ്ദേഹമെന്നത് അധികൃതർ വുക്തമാക്കിയിട്ടില്ല.
استجابت فرق الإنقاذ بإدارة الدفاع المدني والاسعاف بمحافظة #شمال_الباطنة لبلاغ سقوط معدة على عامل آسيوي في ولاية #شناص ، أثناء قيامه بأعمال حفريات ، حيث جرى انتشاله مفارق للحياة.#هيئة_الدفاع_المدني_والإسعاف pic.twitter.com/T9tZ6gT2Ij
— الدفاع المدني والإسعاف – عُمان (@CDAA_OMAN) August 24, 2022
നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നു. ഭൂമി കുഴിക്കുന്നതുമായി ബന്ധപ്പെട്ട ജോലിക്കിടെ ഏഷ്യക്കാരനായ തൊഴിലാളിയുടെ ദേഹത്തേക്ക് മെഷീന് വീണാണ് അപകടമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.




