കിഴക്കൻ സഊദിയിലെ പ്രമുഖ ഫിലിപ്പൈൻ ഇസ്‌ലാമിക പ്രബോധകൻ അന്തരിച്ചു

0
2944

ദമാം: കിഴക്കൻ സഊദിയിലെ പ്രമുഖ ഇസ് പ്രബോധകൻ അന്തരിച്ചു. വ്യാവസായിക നഗരമായ അൽ ജുബൈലിലെ ദഅ് സെന്ററിലെ സെന്ററിലെ ഫിലിപ്പൈൻ ഇസ് പ്രബോധകൻ പ്രബോധകൻ ശൈഖ് യൂസുഫ് ബൗട്ടിസ്റ്റയാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജുബൈൽ സമൂഹത്തിൽ സൗമ്യതയുടെ പര്യായമായി നിലകൊണ്ട ഏവരെയും ആകർഷിക്കുന്ന സ്വഭാവത്തിനുടമായിരുന്നു അദ്ദേഹം.

ഫിലിപ്പിനോ സമൂഹത്തിനിടയിൽ ഇറങ്ങി ചെന്ന് ഇസ് പ്രബോധനം നടത്തി അവരെ സന്മാർഗ്ഗത്തിലേക്ക് നയിക്കുന്നതിൽ ഏറെ ശ്രദ്ധേയനായിരുന്നു ശൈഖ് യൂസുഫ്. ആയിരങ്ങളാണ് അദ്ദേഹത്തിന്റെ പ്രബോധന ഫലമായി ഇസ് കടന്നു വന്നത്. പന്ത്രണ്ടായിരത്തിലധികം ആളുകളാണ് അദേഹത്തിന്റെ പ്രബോധന ഫലമായി ഇസ്‌ലാമിലേക്ക് കടന്നുവന്നതെന്ന് ജുബൈൽ ദഅ് സെന്റർ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.

എപ്പോഴും പുഞ്ചിരി മാത്രം കൊണ്ട് നടക്കുന്ന ഇദ്ദേഹംആരോടും ദേഷ്യപ്പെടുന്നത് ഇതു വരെ കണ്ടിട്ടില്ലെന്ന് സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ശാന്തമായ സംസാരം, സംശുദ്ധമായ പെരുമാറ്റം എന്നിവയിലൂടെ അനുകരണീയമായ മാതൃക തീർക്കുകയും ചെയ്ത ആളായിരുന്നു ശൈഖ് യൂസുഫ്.

പുസ്തകങ്ങൾ, ലഘുലേഖകൾ എന്നിവയുടെ വിതരണം, ക്ലാസുകൾ എന്നിവ സ്ഥിരമാക്കിയ അദ്ദേഹം കഴിഞ്ഞ മാസം അവധിക്ക് നാട്ടിലെത്തിയപ്പോഴും നിരന്തരം പ്രോഗ്രാമുകളിലായിരുന്നു. പരിശുദ്ധ ദീനിലേക്ക് വർഷങ്ങൾക്ക് മുമ്പ് കടന്നു യൂസുഫ് താൻ മനസ്സിലാക്കിയ ദീൻ മറ്റുളളവർക്ക് എത്തിച്ചു നൽകുന്നതിൽ ഏറെ മുന്നിലായിരുന്നുവെന്ന് സഹപ്രവർത്തകൻ സമീർ മുണ്ടേരി ഫേസ്ബുക്കിൽ കുറിച്ച അനുസ്മരണ കുറിപ്പിൽ പറഞ്ഞു. ജുബൈൽ ദഅ് വ അസോസിയേഷൻ കൗൺസിൽ ആൻഡ് എംപ്ലോയീസ് മാനേജ് മാനേജ് അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

അത്ഭുതമായിരുന്നു അദ്ദേഹം…. •••┈┈┈•✿❁✿•┈┈┈••• ശൈഖ് യൂസുഫ്… ജുബൈൽ ദഅവാ സെന്ററിലെ സഹ പ്രവർത്തകൻ… ഫിലിപ്പൈനിൽ…

Posted by Sameer Munderi on Wednesday, August 17, 2022