ജിദ്ദ: മലപ്പുറം കാളിക്കാവ് സ്വദേശി ജിദ്ദയിലെ റാബിഗിൽ മരണപ്പെട്ടു. അഞ്ചച്ചവടി പരിയങ്ങാട് തെക്കുംപുറവൻ വീട്ടിൽ മുഹമ്മദ് ഖാലിദ് (56) ആണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു മരണം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റാബിഗിലെ ടെലിമണി ബേങ്കിനു സമീപമുള്ള ലോൺട്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ: മൈമൂന, മക്കൾ: ഇസ്റത്ത്, മുഹമ്മദ് അമീൻ, മുഹമ്മദ് അജ്മൽ മരുമകൻ: അസീസ് റഹ്മാൻ എം. കെ. സഹോദരങ്ങൾ: ഹംസ ഫൈസി, റുഖിയ്യ, സുലൈഖ
റാബിഗ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇവിടെ തന്നെ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.




