റീ എൻട്രി വിസയിൽ നാട്ടിൽ പോയി തിരിച്ചെത്താത്തവർക്ക് മടങ്ങി വരവ്: വിലക്ക് എന്ന് മുതൽ? കണക്കാക്കുന്നത് എങ്ങനെ?; ജവാസാത് പുതിയ വിശദീകരണം അറിയാം

0
6231

റിയാദ്: റീ-എൻട്രി വിസയിൽ സഊദിയിൽ നിന്ന് നാട്ടിലെത്തി തിരിച്ചു വരാത്ത പ്രവാസികൾക്ക് മൂന്ന് വർഷത്തെ വിലക്കുണ്ടെന്ന് ഓർമ്മപ്പെടുത്തി സഊദി പാസ്സ്പോർട്ട് വിഭാഗം. റീ എൻട്രി വിസാ കാലാവധിക്കുള്ളിൽ തിരിച്ചെത്താത്തവർക്കുള്ള പ്രവേശന വിലക്ക് ഹിജ്‌റ കലണ്ടർ പ്രകാരമാണ് കണക്കാക്കുകയെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂന്നു വർഷം കഴിയാതെ പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കാൻ ഇവർക്ക് സാധിക്കില്ല. അതേസമയം, അതേ സ്പോൺസറുടെ അടുത്തേക്ക് ജോലി ചെയ്യാൻ പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കാൻ മൂന്നു വർഷ വിലക്ക് ബാധകമല്ല.

റീ-എൻട്രി വിസയിൽ സഊദി അറേബ്യ വിട്ട ശേഷം വിസാ കാലാവധിക്കുള്ളിൽ തിരിച്ചെത്താത്തവർക്ക് വിലക്ക് കണക്കാക്കുന്നത് റീ-എൻട്രി വിസാ കാലാവധി അവസാനിക്കുന്ന ദിവസം മുതലാണ് കണക്കാക്കുകയെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.

റീ-എൻട്രി വിസയിൽ സ്വദേശത്തേക്ക് പോയി അടിയന്തിര സാഹചര്യം മൂലം വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി സഊദിയിൽ തിരികെ എത്താൻ സാധിക്കാത്ത പ്രവാസി നടത്തിയ അന്വേഷണത്തിലാണ് ജവാസാത്ത ഇക്കാര്യം വ്യക്തമാക്കിയത്.

സാധാരണ രീതിയിൽ റീ-എൻട്രി വിസാ കാലാവധി യാത്രാ തീയതി മുതലാണ് കണക്കാക്കുക. എന്നാൽ, ചിലപ്പോൾ ഇഷ്യു ചെയ്ത സമയം മുതലും കണക്കാക്കാറുണ്ട്.