സഊദി വിസ സ്റ്റാമ്പിങ്ങിന് പുതിയ മാനദണ്ഡം, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം

0
12273

മുംബൈ: സഊദിയിലേക്കുള്ള തൊഴിൽ വിസ സ്റ്റാമ്പിഗിംന് പുതിയ മാനദണ്ഡം ഏർപ്പെടുത്തി. മുംബൈയിലെ സഊദി കോൺസുലേറ്റ് ആണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തൊഴിൽ വിസ സ്റ്റാമ്പിങ് നടപടികൾ പൂർത്തീകരിക്കാൻ ഇനി മുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ (പിസിസി) സമർപ്പിക്കണം എന്നാണ് നിർദേശം. ഇത് സംബന്ധിച്ച അറിയിപ്പ് മുംബൈയിലെ സഊദി കോൺസുലേറ്റ് എല്ലാ റിക്രൂട്ടിംഗ് ഏജന്റുമാർക്കും അംഗീകൃത ട്രാവൽ ഏജൻസികൾക്കും നൽകി.

മുഴുവൻ തൊഴിൽ വിസകൾക്കും പുതിയ മാനദണ്ഡം നിർബന്ധമാകും. 2022 ഓഗസ്റ്റ് 22 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതോടെ എല്ലാ തൊഴിൽ വിസ അപേക്ഷകളിലും വിസ അംഗീകാരത്തിനായി ഇന്ത്യയിലെ ബന്ധപ്പെട്ട അതോറിറ്റി നൽകുന്ന പിസിസി ഉണ്ടായിരിക്കണം. നിർദേശങ്ങൾ പാലിക്കാതെ സമർപ്പിക്കുന്ന സ്റ്റാമ്പിങ് അപേക്ഷകൾ നിരസിക്കും.

പ്രവാസികൾക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ ഓണ്‍ലൈനില്‍ അപേക്ഷിക്കണം, ഘട്ടങ്ങൾ അറിയാം