കേരളത്തിൽ മാസ്ക് ഉടനെയൊന്നും അഴിച്ചുമാറ്റാനാവില്ല; ആരോ​ഗ്യ വകുപ്പ് ഉത്തരവിറക്കി

0
1803
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ മാസ്ക് ധരിക്കൽ നിബന്ധന തുടരാൻ തീരുമാനം. ആറു മാസത്തേക്ക് കൂടി മാസ്ക് ധരിക്കലും സാനിറ്റൈസർ ഉപയോ​ഗവും നിർബന്ധമാക്കി ആരോ​ഗ്യവകുപ്പ് വിജ്ഞാപനം ഇറക്കുകയായിരുന്നു. കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം.

 

പൊതുസ്ഥലത്തും, ജോലിസ്ഥലത്തും പൊതുജനങ്ങൾക്ക് പ്രവേശനമുള്ള എല്ലാ സ്ഥലത്തും സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

സ്ഥാപനങ്ങൾ, കടകൾ, തിയേറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാർ ഇവിടെയെത്തുന്നവർ സാനിറ്റൈസർ നൽകണം. ചടങ്ങുകളിൽ സംഘാടകരാണ് സാനിറ്റൈസർ സജ്ജമാക്കേണ്ടത്.