സഊദിയിൽ അടുത്തയാഴ്ചയും പല പ്രദേശങ്ങളിലും മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ

0
1427

റിയാദ്: സഊദിയിൽ അടുത്തയാഴ്ചയും പല പ്രദേശങ്ങളിലും മഴ പെയ്യുമെന്ന് കാലാവസ്ഥാ ഗവേഷകനായ വാലിദ് സുലൈമാൻ അൽ ഹുഗെയിൽ പറഞ്ഞു. അടുത്ത ഏഴ് ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നേരിയതും ഇടത്തരവുമായ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ തരക്കേടില്ലാത്ത മഴയും തെക്ക്, വടക്ക് ഭാഗങ്ങളിൽ നേരിയതും ഇടത്തരവുമായ മഴയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ പ്രവചനങ്ങളോടെ അൽ ഹുഗെയ്ൽ ട്വിറ്റർ അക്കൗണ്ടിലൂടെ സൂചിപ്പിച്ചു.

റിയാദിലും റിയാദിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും വാദി അൽ ദവാസിർ, തായിഫ്, ബിഷ, നജ്‌റാൻ എന്നിവയ്‌ക്കിടയിൽ ഞായറാഴ്ച മുതൽ മഴ ആരംഭിച്ചേക്കുമെന്ന് സൂചിപ്പിക്കുന്നു.

ഇന്നത്തെ കാലാവസ്ഥയെക്കുറിച്ചുള്ള ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ടിൽ, ഇടത്തരം മുതൽ ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുടെ തുടർച്ച പ്രതീക്ഷിച്ചിരുന്നു, ഇത് താഴ്‌വരകളിൽ ഒഴുക്കിനും പേമാരിയ്ക്കും കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. നജ്റാൻ, ജസാൻ, അസീർ, അൽ ബഹ, മക്കയിലെ ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് മഴ പ്രതീക്ഷിച്ചിരുന്നത്. അതേസമയം കിഴക്കൻ പ്രവിശ്യ, റിയാദ് മേഖലകളിൽ പൊടിക്കാറ്റും ഇടിമിന്നലോടെയുള്ള മഴയുടെ സാധ്യതയും പ്രതീക്ഷിച്ചിട്ടുണ്ട്.