കൊല്ലപ്പെട്ട തോമസിന്റെ കുടുംബം മാപ്പ് നൽകി, സക്കീർ ഹുസൈന് സഊദിയിലെ വധശിക്ഷയിൽ നിന്ന് മോചനം, ഒടുവിൽ 9 വർഷത്തെ ജയിൽവാസത്തിന് ശേഷം സക്കീർ നാടണഞ്ഞു

0
4117

ദമാം: സുഹൃത്തുക്കൾ തമ്മിലുണ്ടായ അപ്രതീക്ഷിത വാക്കുതർക്കത്തിനിടെയുണ്ടായ കൊലപാതക കേസിൽ അവസാനം പ്രതിയായ കൊല്ലം സ്വദേശിക്ക് മോചനം. കോട്ടയം സ്വദേശിയെ കുത്തിക്കൊന്ന കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് ദമാം സെൻട്രൽ ജയിലിൽ വിധിയും കാത്ത് കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിയാണ് ഒമ്പതു വർഷത്തെ ജയിൽ വാസത്തിനൊടുവിൽ ജയിൽ മോചിതനായത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സാമൂഹ്യ പ്രവർത്തകരുടെയും കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയുടേയും ഇടപെടലാണ് ഒരു ദശാബ്ദ കാലത്തോളമുള്ള കാരാഗ്രഹ ജീവിതത്തിൽ നിന്നും മരണത്തിെൻറ വാൽമുനത്തുമ്പിൽ നിന്നും മോചിതനായത്.

കുടുംബം ഉമ്മൻ ചാണ്ടിയോടൊപ്പം

കൊല്ലം, പള്ളിത്തോട്ടം, ഗാന്ധിനഗർ, എച്ച്.ആൻ.സി കോമ്പൗണ്ടിൽ താമസിക്കുന്ന സക്കീർ ഹുസൈനാണ് (32) കൊല്ലപ്പെട്ടയാളുടെ കുടുംബത്തിെൻറ ദയാ കാരുണ്യത്തിൽ ജീവിതത്തിലേക്ക് മടങ്ങിയത്. മരണം കാത്തുകിടന്ന ഒമ്പത് വർഷത്തെ ജീവിതത്തിനൊടുവിൽ വ്യാഴാഴ്ച്ച ദമാമിൽ നിന്ന് ശ്രീലങ്കൻ എയർലൈൻസിൽ സക്കീർ നാട്ടിലെത്തിയതായി മോചനം ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് പറഞ്ഞു.

2013 ലെ ഒരു ഓണാഘോഷ പരിപാടിക്കിടെയാണ് കിഴക്കൻ സഊദിയിലെ മലയാളി സമൂഹത്തെ നടുക്കിയ കൊലപാതകം നടന്നത്. ദമാമിൽ ഒരു ലോൻട്രിയിലെ ജീനക്കാരായിരുന്ന സക്കീർ ഹുൈസനും കോട്ടയം കോട്ടമുറിക്കൽ ചാലയിൽ വീട്ടിൽ തോമസ് മാത്യൂ (27) വും തമ്മിൽ ഒരുമിച്ച് കഴിഞ്ഞു പോരുന്നവരായിരുന്നു. പ്രസ്തുത ദിവസം കൂട്ടുകാരുമായി ഒരുമിച്ചു ഓണ സദ്യയുണ്ടാക്കി ആഘോഷം നടത്തുന്നതിനിടെയാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. വൈകുന്നേരം ഒന്നിച്ച് കൂടിയിരുന്ന് സംസാരിക്കുന്നതിനിടയിൽ നടന്ന തർക്കങ്ങൾക്കിടെ ദേഷ്യം മൂത്ത സക്കീർ ഹുസൈൻ തോമസ് മാത്യുവിനെ അടുക്കളിയിൽ നിന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നു. തോമസ് മാത്യു സംഭവസ്ഥലത്ത് തന്നെ മരിച്ചു.

സക്കീർ ഹുസൈൻ കുടുംബത്തോടൊപ്പം

സംഭവം അന്വേഷിച്ച പോലീസ് ഉടൻ തന്നെ പ്രതിയായ 23 കാരനായ സക്കീർ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. വിചാരണക്ക് ശേഷം എട്ടു വർഷത്തെ തടവും, ശേഷം തലവെട്ടാനുമാണ് കോടതി വിധിച്ചത്. ഇതോടെ, ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന വൃദ്ധരായ മാതാപിതാക്കളെ സഹായിക്കാനും ജീവിതം പച്ചപിടിപ്പിക്കാനുമായി ഗൾഫിലെത്തിയ സക്കീർ കൊലപാതകിയായി ജയിലിലാവുകയും മരണക്കയർ കാത്ത് കിടക്കുകയും ചെയ്തത് കുടുംബത്തെ ആകെ കണ്ണീരിലാഴ്ത്തി.

സക്കീർ ഹുസൈെൻറ അയൽവാസികളായ ജസ്റ്റിൻ ഈ വിഷയം പ്രവാസി സമ്മാൻ ജേതാവ് കൂടിയായ സഊദിയിലെ സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ ശ്രദ്ധയിൽപെടുത്തിയതോടെയാണ് മോചന ശ്രമം തുടങ്ങിയത്. ജസ്റ്റിന്റെ ഭാര്യ അനിത സക്കീർ ഹുസൈന്റെ നിരാലംബമായ കുടുംബത്തിന് ആവശ്യമായ സഹായവുമായി ഒപ്പം നിൽക്കുകയും തുടർന്ന് ഉമ്മൻ ചാണ്ടിയുടെ മുന്നിൽ എത്തിക്കുകയും ചെയ്തു.

തുടർന്നാണ് ഉമ്മൻ ചാണ്ടിയുടെ മേൽനോട്ടത്തിൽ മാപ്പപേക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ നീക്കിയത്. ആദ്യ ഘട്ടത്തിൽ മാപ്പ് നൽകാൻ കുടുംബം തയ്യാറല്ലാത്തിരുന്നെങ്കിലും തോമസ് മാത്യുവിന്റെ ഇടവകപള്ളി വികാരിയുമായി ബന്ധപ്പെടുകയും അഡ്വ: സജി സ്റ്റീഫെൻറ സഹായത്തോടെ കുടുംബത്തിെൻറ മാപ്പ് ലഭ്യമാക്കുകയുമായിരുന്നു. തോമസ് മാത്യുവിന്റെ മാതാവും പിതാവും സഹോദരിയും സഹോദരനുമൊക്കെ ഒരേമനസ്സോടെ മാപ്പു നൽകുകയായിരുന്നു. അതോടൊപ്പം കുടുംബം ഈ വിഷയത്തിൽ ഇടപെടാൻ ശിഹാബ് കൊട്ടുകാടിന് അനുപതി പത്രവും നൽകി. ഇതോടെ 2020 ൽ തന്നെ തോമസ് മാത്യുവിെൻറ കുടുംബം നൽകിയ മാപ്പുസാക്ഷ്യം സഊദി കോടതിയിൽ ഹാജരാക്കിയിരുന്നു. അങ്ങനെ വധശിക്ഷ ഒഴിവായെങ്കിലും തടവുശിക്ഷ പൂർത്തിയാകാനാണ് കാത്തിരുന്നത്.

തുടർന്നാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി സക്കീർ വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങിയത്. പാസ്പോർട്ട് കാലാവധി കഴിഞ്ഞതിനാൽ ഇന്ത്യൻ എംബസ്സിയുടെ ഔട്ട് പാസിലാണ് യാത്ര തിരിച്ചത്. സഊദിയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ശിഹാബ് കൊട്ടുകാടിന്റ തുടരേയുള്ള ഇടപെടലാണ് സക്കീർ ഹുസൈന് ഏറെ തുണയായി. നിരവധി തവണ പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും ജയിലിലുമായി കയറിയിയെങ്കിലും ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചതിന്റെ ചാരിഥാർഥ്യത്തിലാണ് ഇദ്ദേഹവും ഇതിനായി ശ്രമിച്ച സാമൂഹ്യ പ്രവർത്തകരും.

ഇന്ത്യൻ എംബസിയുടെ സഹായത്തിടൊപ്പം ജയിൽ ഉദ്യോഗസ്ഥനായ ബസാം, ചക്കുവള്ളി കൂട്ടായ്മയിലെ സലീം മൈനാഗപ്പള്ളി എന്നിവരും സഹായത്തിനായി വിവിധ ഘട്ടങ്ങളിൽ രംഗത്തുണ്ടായിരുന്നു.