സഊദിയിൽ രണ്ട് പേർക്ക് കൂടി മങ്കിപോക്സ്

0
1549

റിയാദ്: സഊദി അറേബ്യയില്‍ രണ്ടു പേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു. എന്നാൽ, അടുത്തിടെ യൂറോപ്പില്‍ നിന്നെത്തിയവരിലാണ് ഇത് വരെ മങ്കിപോക്സ് കണ്ടെത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തൊലിപ്പുറത്ത് തടിപ്പും പനിയുമടക്കമുള്ള രോഗലക്ഷണങ്ങള്‍ ഇവര്‍ക്കുണ്ട്. ആദ്യ കേസിന്റെ നിരീക്ഷണ കാലയളവിന്റെ അവസാനം രോഗി മുക്തി നേടി വരുന്നുണ്ട്. മറ്റു രണ്ട് പേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയം പ്രിവന്റീവ് ഹെൽത്ത് അഫയേഴ്‌സ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസിരി പറഞ്ഞു.