അമുസ്‌ലിം പത്രപ്രവർത്തകനെ നിയമ വിരുദ്ധമായി മക്കയിലേക്ക് പ്രവേശിക്കാൻ സഹായം; സഊദി പൗരൻ അറസ്റ്റിൽ

0
3916

മക്ക: അമുസ്‌ലിം പത്രപ്രവർത്തകനെ മക്കയിലേക്ക് പ്രവേശിക്കാൻ സൗകര്യം ചെയ്ത് കൊടുത്ത സഊദി പൗരനെ അറസ്റ്റ് ചെയ്തു. മക്ക മേഖല പോലീസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അമേരിക്കൻ പൗരനായ മാധ്യമ പ്രവർത്തകനെയാണ് നിയമവിരുദ്ധമായ മാർഗ്ഗത്തിലൂട മക്കയിലേക്ക് പ്രവേശിക്കാൻ സ്വദേശി പൗരൻ സൗര്യമൊരുക്കികൊടുത്തത്.

മുസ്‌ലിംകളല്ലാത്തവർക്ക് മക്കയിൽ പ്രവേശിക്കുന്നത് വിലക്കുന്ന നിയന്ത്രണങ്ങളുടെ വ്യക്തമായ ലംഘനമാണ് സൌദി പൗരൻ ചെയ്തത്.

മക്കയിലേക്ക് പ്രവേശിക്കാനുള്ള മുസ്‌ലിം വിശ്വാസികൾക്കുള്ള ട്രാക്കിലൂടെ അമുസ്‌ലിം മാധ്യമ പ്രവർത്തകനെ കൊണ്ട് പോകുകയും മക്കയിലേക്കുളള പ്രവേശനം സുഗമമാക്കുകയും ചെയ്തത് ശിക്ഷാർഹമായ കുറ്റമാണെന്നും. കുറ്റക്കാരനായ സ്വദേശിയെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു വെന്നും റീജിയണൽ പോലീസ് മാധ്യമ വക്താവ് പറഞ്ഞു. കുറ്റകൃത്യം ചെയ്ത മാധ്യമപ്രവർത്തകനെ നിയമാനുസൃതമായ നടപടി സ്വീകരികകുവാനായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും അദ്ദേഹം വിശദീകരിച്ചു.

സഊദിയിൽ വരുന്ന എല്ലാവരും ചട്ടങ്ങൾ പാലിക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു. പ്രത്യേകിച്ച് ഇരു ഹറമുകളെ കുറിച്ചും അവയുടെ വിശുദ്ധ വികാരങ്ങളെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരത്തിലുള്ള ഏതൊരു ലംഘനവും വെച്ചുപൊറുപ്പിക്കാനാവാത്ത കുറ്റകൃത്യമായി കണക്കാക്കുമെന്നും ബന്ധപ്പെട്ട ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റവാളികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.