ജിദ്ദ: ജിദ്ദ സെക്യൂരിറ്റി ആന്റ് ഡെവലപ്‌മെന്റ് ഉച്ചകോടി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുമായുള്ള പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായും മേഖലയിലെ സുരക്ഷ സ്ഥാപിക്കുന്നതിലും വികസനത്തെ പിന്തുണയ്ക്കുന്നതിലും ശുഭ പ്രതീക്ഷകൾ ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജിസിസി രാജ്യങ്ങളും വാഷിംഗ്ടണും തമ്മിലുള്ള സഹകരണം സംബന്ധിച്ച് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള പ്രസ്താവന പുറപ്പെടുവിക്കുന്നതിന് ഉച്ചകോടി സാക്ഷ്യം വഹിച്ചതായി ഉച്ചകോടിയുടെ വാർത്താ സമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക സുരക്ഷ, മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സംയോജനം, ഗൾഫ് സഹകരണ കൗൺസിലിന്റെ രാജ്യങ്ങളിൽ ഇലക്ട്രിക്കൽ ഇന്റർകണക്ഷൻ കൊവിഡ് സാമ്പത്തിക വീണ്ടെടുപ്പ് തുടങ്ങിയവ ഉച്ചകോടി ചർച്ച ചെയ്തു.
ഉച്ചകോടിയിൽ ഇസ്രഈലുമായുള്ള സൈനിക സഹകരണത്തിന്റെ സാധ്യതയോ “അറബ് നാറ്റോ” എന്ന് വിളിക്കപ്പെടുമോ എന്ന ചോദ്യത്തിന്, ഇസ്രായേലുമായി ഒരു സൈനിക സഹകരണം ചർച്ച ചെയ്യുന്നില്ലെന്ന് ഫർഹാൻ വ്യക്തമാക്കി. “അറബ് നാറ്റോ” എന്നൊന്നില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ടെഹ്‌റാനുമായി നടന്ന ചർച്ചകൾ പോസിറ്റീവായിരുന്നുവെങ്കിലും ഫലത്തിൽ എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഇറാഖിന്റെ പങ്ക് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇരു രാജ്യങ്ങളും തമ്മിൽ സാധാരണ ബന്ധത്തിലെത്താൻ ശ്രമം നടന്നിരുന്നതായും കൂട്ടിച്ചേർത്തു.
5 വർഷം മുമ്പ് രാജ്യം സംയുക്ത അറബ് പ്രതിരോധം രൂപീകരിക്കാൻ സഊദി അറേബ്യ നിർദ്ദേശിച്ചു. എന്നാൽ അത് ഉച്ചകോടിയിൽ ചർച്ച ചെയ്യാനുള്ള ഒരു മേഖലയായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴുള്ളതിനേക്കാൾ മെച്ചപ്പെട്ട നിലയെക്കാൾ സൈനിക ഏകോപനത്തിന്റെയും സംയുക്ത അറബ് പ്രതിരോധത്തിന്റെയും പ്രക്രിയ വികസിപ്പിക്കാനുള്ള സഊദിയുടെ ആഗ്രഹം അദ്ദേഹം എടുത്തു പറഞ്ഞു.
അതേസമയം, ജെറൂസലേം ആസ്ഥാനമാക്കി ഫലസ്തീൻ രാജ്യം പിറക്കാതെ ഇസ്രാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ആകില്ലെന്ന് ഖത്തറും സഊദി അറേബ്യയും ആവർത്തിച്ചു.




