ഉംറ തീർഥാടനം മുഹറം ഒന്ന് മുതൽ; വിദേശ തീർത്ഥാടകരുടെ ഉംറ വിസ അപേക്ഷ നാളെ മുതൽ സ്വീകരിക്കും

0
2286

മക്ക: രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന തീർത്ഥാടകർക്ക് ഉംറ നിർവഹിക്കുന്നതിന്, അടുത്ത വർഷത്തെ ഉംറ സീസണിലേക്കുള്ള വിസ അപേക്ഷ വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്തിനകത്തും പുറത്തുമുള്ള തീർഥാടകർക്കായി പുതിയ ഉംറ സീസൺ മുഹറം ഒന്നിനാണ് (ജൂലൈ 30) ആരംഭിക്കുകയെന്നും മന്ത്രാലയം വിശദീകരിച്ചു.

തീർഥാടകരുടെയും സന്ദർശകരുടെയും സുരക്ഷയും ആരോഗ്യവും നിലനിർത്തുന്നതിന് ബന്ധപ്പെട്ട അധികാരികൾ അംഗീകരിച്ചിട്ടുള്ള ആരോഗ്യ സേവനങ്ങളുടെ സംയോജിത സംവിധാനത്തിനും നടപടികൾക്കും അനുസൃതമായി രാജ്യത്തിനകത്ത് നിന്നുള്ള തീർഥാടകർക്ക് “ഇഅതമർനാ” ആപ്ലിക്കേഷൻ വഴിയാണ് പെർമിറ്റുകൾ നൽകുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. നിബന്ധനകൾ അറിയാൻ മന്ത്രാലയത്തിന്റെ ലിങ്കിൽ കയറിയാൽ മതി.