റിയാദ്: സഊദിയിലെ അബഹയിൽ ഉണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. താമരശ്ശേരി പരപ്പൻ പൊയിൽ തിരിളാം കുന്നുമ്മൽ ടി കെ ലത്തീഫ് ആണ് മരിച്ചത്. 47 വയസായിരുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സഊദിയിലെ അബഹ ഖമീസ് മുശൈത്തിൽ വച്ചുണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടതായാണ് കുടുംബത്തിന് വിവരം ലഭിച്ചത്. മറ്റു കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഭാര്യ: സജ്ന നരിക്കുനി, കുട്ടികൾ: റമിൻ മുഹമ്മദ്, മൈഷ മറിയം.
അബഹയിലെ അസീർ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹവുമായി ബന്ധപ്പെട്ടുള്ള നടപടികൾ ഇന്ത്യൻ സോഷ്യൽ ഫോറം സിസിഡബ്ലിയു മെമ്പർ ഹനീഫ മഞ്ചേശ്വരം, മുനീർ ചക്കുവള്ളി എന്നിവരുടെ മേൽനോട്ടത്തിൽ നടന്നുവരികയാണ്. ത്വായിഫിലുള്ള ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.




