ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളും ശനിയാഴ്ച ബലിപെരുന്നാൾ ആഘോഷിക്കും

0
2886

അബുദാബി: ഈ വർഷം ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളും ജൂലൈ 10 ശനിയാഴ്ച ബലിപെരുന്നാൾ ആഘോഷിക്കും. സഊദി ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലും ഇന്ന് വൈകീട്ട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നാളെ ദുൽഹിജ്ജ ഒന്നായി വ്യക്തമാക്കിയത്.

ഇന്ന് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ ജൂണ് 30 ന് വ്യാഴാഴ്ച എല്ലാ ഗൾഫ് രാജ്യങ്ങളും ദുൽഹജ്ജ് ഒന്നാം തിയതിയായി കണക്കാക്കും.

സഊദിയിൽ മാസം കണ്ടതായി നേരത്തെ തന്നെ നിരീക്ഷണ സമിതികൾ വ്യക്തമാക്കിയിരുന്നു. തൊട്ടു പിന്നാലെ ഒമാനും മാസം കണ്ടതായി പ്രഖ്യാപിച്ചു. കൂടാതെ, യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, എന്നീ രാജ്യങ്ങളിലും മാസപ്പിറവി ദൃശ്യമായി. ഈ രാജ്യങ്ങളിലെല്ലാം ശനിയാഴ്ചയാണ് ബലിപെരുന്നാൾ.

ഹജ്ജ് തീർഥാടകർ അറഫയിൽ സമ്മേളിക്കുന്ന ജൂലൈ 8ന് വെള്ളിയാഴ്ച ഗൾഫ് രാജ്യങ്ങളിലെ വിശ്വാസികൾ അറഫ വ്രതം അനുഷ്ടിക്കും. ശേഷം ശനിയഴ്ച ബലിപ്പെരുന്നാൾ ആഘോഷിക്കും. ഹജ്ജ് ചടങ്ങുകള്‍ക്ക് ജൂലൈ 07 (ദുല്‍ഹിജ്ജ 8) നാണു തുടക്കം കുറിക്കുക.

പാകിസ്ഥാൻ, മലേഷ്യ, ഹോങ്കോംഗ്, ജപ്പാൻ, ഇൻഡോനീഷ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളിലും ജൂലൈ 10 ശനിയാഴ്ചയാണ് ബലിപെരുന്നാൾ.