പ്രധാനമന്ത്രി നരേന്ദ്ര മോഡി യു.എ.ഇ സന്ദർശിച്ചു മടങ്ങി

0
3870

അബൂദബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിലെത്തി സന്ദർശനം നടത്തി മടങ്ങി. അബൂദബി വിമാനത്താവളത്തിൽ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹിയാൻ പ്രധാനമന്ത്രിയെ നേരിട്ട് എത്തി സ്വീകരിച്ചു. ജർമനിയിൽ നടന്ന ജി 7 ഉച്ചകോടിക്ക് ശേഷമാണ് മോദി യു.എ.ഇയിൽ എത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചൊവ്വാഴ്ച ഉച്ചക്ക് ശേഷം അബൂദബിയിൽ എത്തിയ മോഡി മണിക്കൂറുകൾ മാത്രമാണ് ചിലവഴിച്ചത്. വൈകീട്ടോടെ തന്നെ ന്യൂഡൽഹിയിലേക്ക് മടങ്ങി.

പുതിയ പ്രസിഡന്‍റായി ചുമതലയേറ്റ ശൈഖ് മുഹമ്മദ് ബിൻ സായിദിനെ അഭിനന്ദിക്കുകയും മുൻ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹിയാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

അബൂദബി കൊട്ടാരത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഒപ്പമുണ്ടായിരുന്നു.

തനിക്ക് നല്കിയ സ്വീകരണത്തിനു പ്രധാന മന്ത്രി മോഡി യു എ ഇ പ്രസിഡന്റിനു പ്രത്യേകം നന്ദി അറിയിച്ചു.

“അബുദാബി വിമാനത്താവളത്തിൽ എന്നെ സ്വീകരിക്കാൻ വന്ന എന്റെ സഹോദരൻ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക നടപടി എന്നെ ഏറെ ആകർഷിച്ചു. അദ്ദേഹത്തോടുള്ള എന്റെ നന്ദി അറിയിക്കുന്നു,”- എന്നാണ്‌ പ്രധാനമന്ത്രി അറിയിച്ചത്.