ഹജ്ജ്‌ തീർത്ഥാടകരെ വിമാനത്താളത്തിൽ പൂച്ചെണ്ടുമായി സ്വീകരിച്ച് സഊദി റെഡ് ക്രസന്റ്

0
1657

ജിദ്ദ: ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഹജ്ജ്‌ തീർത്ഥാടകരെ
സഊദി റെഡ് ക്രസന്റ് അതോറിറ്റിയുടെ സന്നദ്ധ പ്രവർത്തകർ പൂക്കൾ നൽകി സ്വീകരിച്ചു.

തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി സൂര്യനെ പ്രതിരോധിക്കുന്ന കുടകളും അടിയന്തര ബോധവൽക്കരണ നിർദ്ദേശങ്ങളും നൽകുകയും ചെയ്തു.

വിമാനത്താവള ആംബുലൻസ് സെന്ററിനെ യോഗ്യരായ മെഡിക്കൽ ടീമുകളും അതിന് ആവശ്യമായ കാറുകളും അത്യാധുനിക ഉപകരണങ്ങളുമായി സജ്ജീകരിച്ചിട്ടുണ്ടെന്ന് മക്ക മേഖലയിലെ റെഡ് ക്രസന്റ് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഡോ. മുസ്തഫ ബെൽജൂൺ പറഞ്ഞു.

വിമാനത്താവളങ്ങളിൽ എമർജൻസി ടീമുകൾക്കായി കേന്ദ്രങ്ങൾ നടപ്പിലാക്കുന്നതിനു പുറമേ ആശയവിനിമയ വിവര സാങ്കേതിക മേഖലകളിൽ ഉപയോഗിക്കുന്ന ഏറ്റവും പുതിയ സംവിധാനങ്ങളും സജീകരിച്ചിട്ടുണ്ട്.