ഹജ്ജ്‌: തമ്പുകളിലും പുണ്യസ്ഥലങ്ങളിലും പാചക വാതക സിലിണ്ടറുകൾക്ക്‌ നിരോധനം

0
1252

മക്ക: ഹജ്ജ് വേളയിൽ തമ്പുകളിലും പുണ്യസ്ഥലങ്ങളിലും സർക്കാർ ഏജൻസികളുടെ ഓഫീസുകളിലും പാചക വാതക സിലിണ്ടറുകളുടെ ഉപയോഗം നിരോധിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.

ദുൽഹിജ ആദ്യ ദിവസം രാവിലെ മുതൽ നിരോധനം നിലവിൽ വരുമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.

മിന, മുസ്ദലിഫ, അറഫാത്ത് എന്നിവിടങ്ങളിലെ പരിസരങ്ങളിൽ എൽപിജി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സിവിൽ ഡിഫൻസിന്റെ മേൽനോട്ട ടീമുകൾ പരിശോധന നടത്തും.

പാചക ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഗ്യാസ് സ്റ്റൗകളും സിലിണ്ടറുകളും ഉൾപ്പെടെയുള്ള എല്ലാ നിരോധിത വസ്തുക്കളും കണ്ടുകെട്ടുമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

തീർഥാടകർ താമസിക്കുന്ന തമ്പുകളിൽ തീപിടുത്തമുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് സിവിൽ ഡിഫൻസ് ഏർപ്പെടുത്തിയ പ്രതിരോധ നടപടികളുടെ ചട്ടക്കൂടിലാണ് വിശുദ്ധ സ്ഥലങ്ങളിൽ നിന്ന് പാചക വാതകം നിരോധിക്കാനുള്ള തീരുമാനം.