റിയാദ്: കൊറോണ” മഹാമാരിക്കെനെതിരായ സ്ഥാപനപരമായ പ്രതിരോധത്തിന്റെയും നൂതന പ്രതികരണങ്ങളുടെയും വിഭാഗത്തിൽ തവക്കൽന ആപ്പ് 2022-ലെ യുണൈറ്റഡ് നേഷൻസ് പബ്ലിക് സർവീസ് അവാർഡ് നേടി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പൊതുസേവനത്തിലെ വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ വാർഷിക ഫോറത്തിൽ നടത്തിയ ചടങ്ങിലാണ് വിജയപ്രഖ്യാപനം. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഭരണ സാരഥികളുടെ മേൽനോട്ടവും നേതൃത്വത്തിന്റെ പരിധിയില്ലാത്ത പിന്തുണയും ശാക്തീകരണവും മാർഗനിർദേശവുമാണ് നേട്ടത്തിന് പിന്നലെന്ന് സഊദി ഡാറ്റ ആൻഡ് എഐ അതോറിറ്റി (എസ്ഡിഎഐഎ) പ്രസിഡന്റ് ഡോ: അബ്ദുല്ല ബിൻ ഷറഫ് അൽ ഗാമിദി വിശദീകരിച്ചു. ഉയർന്ന യോഗ്യതയുള്ള കഴിവുകളുടെ പരിശ്രമത്തിലൂടെ ദേശീയ, ആഗോള തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ SDAIA യ്ക്ക് കഴിഞ്ഞുവെന്ന് ഡോ: അൽഗാമിദി ഊന്നിപ്പറഞ്ഞു.
ഈ നേട്ടം സഊദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ദൃഢനിശ്ചയത്തിന്റെയും ആഗോളതലത്തിൽ രാജ്യത്തിന്റെ നേതൃത്വത്തിന്റെയും സ്ഥിരീകരണമാണെന്നും SDAIA യുടെ വിപുലമായതും വിശ്വസനീയവുമായ അടിസ്ഥാന സൗകര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും ഡോ. അൽ ഗാമിദി ചൂണ്ടിക്കാട്ടി. കൂടാതെ, തവക്കൽനയുടെ അനുഭവം, അത് കടന്നുപോയ എല്ലാ ഘട്ടങ്ങളിലൂടെയും, തവക്കൽന നേടിയ എല്ലാ വിജയങ്ങൾക്കും പിന്നിൽ നിൽക്കുന്ന യുവ ദേശീയ കേഡർമാരുടെ പ്രൊഫഷണലിസം തെളിയിക്കുന്നതായും ഡോ. അൽ ഗാമിദി അഭിപ്രായപ്പെട്ടു.
സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വ്യക്തികൾക്കും കർഫ്യൂ സമയത്ത് ഇലക്ട്രോണിക് രീതിയിൽ പെർമിറ്റുകൾ നൽകുന്ന പ്രക്രിയ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ആപ്ലിക്കേഷനായി കൊവിഡ് -19 നെ നേരിടാനുള്ള സർക്കാർ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായാണ് SDAIA തവക്കൽന ആരംഭിച്ചത്. ഇത് വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താൻ സഹായിച്ചു. ജാഗ്രതയോടെയുള്ള തിരിച്ചുവരവിന്റെ ഘട്ടത്തിൽ, സുരക്ഷിതമായ മടക്കം നേടുന്നതിന് സഹായകമായ സുപ്രധാന സേവനങ്ങൾ ആപ്ലിക്കേഷൻ നടപ്പിൽ കരുതിയിരുന്നു.
ഏറ്റവും ഉയർന്ന സുരക്ഷയും സ്വകാര്യതയും ഉൾക്കൊണ്ട് ഉപയോക്താക്കളുടെ ആരോഗ്യ നില പ്രദർശിപ്പിക്കൽ, ഉപയോക്താക്കളുടെ ആരോഗ്യസ്ഥിതിയും ആരോഗ്യ പാസ്‌പോർട്ടുകളും പരിശോധിക്കൽ, കൊവിഡ്-19 ടെസ്റ്റ്, വാക്‌സിൻ സേവനങ്ങൾ എന്നിവ നൽകൽ, ആരോഗ്യ യാത്രാ ആവശ്യകതകൾ അവലോകനം ചെയ്യൽ, യാത്രാവേളയിൽ ആവശ്യമായ പെർമിറ്റുകൾ കൈകാര്യം ചെയ്യൽ തുടങ്ങിയ പകർച്ചവ്യാധി സംബന്ധമായ സേവനങ്ങൾ തവക്കൽന കൊവിഡ് കാലത്ത് നടപ്പിൽ വരുത്തി വിജയം കൈവരിക്കാൻ സാധിച്ചു.
പൊതുസേവന മേഖലയിലെ വിശിഷ്ടമായ ആഗോള കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി ഐക്യരാഷ്ട്രസഭ ഒരു വാർഷിക ഫോറം 2003-ലാണ് പൊതു സേവന അവാർഡ് ആരംഭിച്ചുത്.




