റിയാദ്: സഊദി പൗരന്മാർക്ക് ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയിരുന്ന, ഇന്ത്യ ഉൾപ്പെടെ ഏതാനും രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് പിൻവലിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊറോണ വൈറസ് പാൻഡെമിക്കിന്റെ എപ്പിഡെമിയോളജിക്കൽ സാഹചര്യത്തിന്റെ തുടർനടപടികളുടെയും ആഗോള എപ്പിഡെമിയോളജിക്കൽ സാഹചര്യത്തെക്കുറിച്ച് ബന്ധപ്പെട്ട ആരോഗ്യ അധികൃതരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് പിൻവലിച്ചത്.

ഇതോടെ ഇന്ത്യ ഉൾപ്പെടെ ഈ രാജ്യങ്ങളിലേക്ക് സഊദി പൗരന്മാർക്ക് നേരിട്ട് യാത്ര ചെയ്യാനാവും. കൊവിഡ് പശ്ചാതലത്തിൽ ഈ രാജ്യങ്ങളിലേക്ക് ഇതുവരെ നേരിട്ട് യാത്രക്ക് അനുമതി ഉണ്ടായിരുന്നില്ല. ചികിത്സ ഉൾപ്പെടെ അത്യാവശ്യ ഘട്ടങ്ങളിൽ പ്രത്യേക പെർമിഷന് ശേഷമായിരുന്നു പോകാൻ സാധിച്ചിരുന്നത്.
ഇന്ത്യയെ കൂടാതെ, എത്യോപ്യ, തുർക്കി, വിയറ്റ്നാം എന്നീ നാല് രാജ്യങ്ങളിലേക്കുള്ള പിൻവലിച്ചതെന്ന് അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക ഉറവിടം പ്രസ്താവിച്ചു.




