സഊദ് ബിൻ മുഹമ്മദ് ബിൻ തുർക്കി രാജകുമാരൻ അന്തരിച്ചു

0
2844

റിയാദ്: സഊദി രാജകുടുംബാഗം സഊദ് ബിൻ മുഹമ്മദ് ബിൻ തുർക്കി ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സഊദ് രാജകുമാരൻ അന്തരിച്ചു. സഊദി റോയൽ കോർട്ട് ആണ് മരണത്തിൽ അനുശോചിച്ചു വിവരം പുറത്ത് വിട്ടത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജകുമാരന്റെ മയ്യത്ത് നിസ്കാരം ഇന്ന് (ശനിയാഴ്ച) മക്കയിലെ ഹറം പള്ളിയിൽ അസ്വർ നിസ്കാര പ്രാർത്ഥനയ്ക്ക് ശേഷം നടക്കുമെന്ന് റോയൽ കോർട്ട് അറിയിച്ചു.

ദൈവം അവന്റെ വലിയ കരുണയും ക്ഷമയും സംതൃപ്തിയും നൽകി അനുഗ്രഹിക്കട്ടെയെന്നും വിശാലമായ സ്വർഗീയ പൂന്തോട്ടങ്ങളിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കട്ടെയെന്നും, നമ്മൾ ദൈവത്തിന്റേതാണ്, അവനിലേക്ക് തന്നെയാണ് മടക്കമെന്നും റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു.