മക്ക: കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഇന്ത്യയിൽ നിന്ന് മദീനയിലെത്തിയ ഹജ്ജ് സംഘം തിങ്കളാഴ്ച്ച മുതൽ മക്കയിൽ എത്തിതുടങ്ങും.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നെടുമ്പാശ്ശേരിയിൽ നിന്ന് 377 പേർഅടങ്ങുന്ന സഘമാണ് ആദ്യമായി മദീനയിൽ എത്തിയത്. ഇവർ മദീനയിൽ എട്ട് ദിവസം കഴിഞ്ഞ ശേഷമാണ് മദീനയിലേക്ക് തിരിക്കുന്നത്. മദീനയിലെ ചരിത്ര സ്ഥലങ്ങൾ ഉൾപ്പെടെ സന്ദർശനം പൂർത്തീകരിച്ചാണ് ഹാജിമാർ തിങ്കളാഴ്ച മക്കയിൽ എത്തിച്ചേരുക.

രാവിലെ 7 മണിക്ക് മദീനയിൽ നിന്ന് എട്ട് ബസ്സുകളിലായി പുറപ്പെട്ട് ഉച്ചയോട് കൂടി മക്കയിലെ അസീസിയയിലുള്ള മഹ്തത്തുൽ ബങ്ക്ൽ ബിൽഡിംഗ് നമ്പർ 1 ൽ എത്തിചേരും. ഇവരെ സ്വീകരിക്കാൻ കെഎംസിസി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹാജിമാരെ ഉച്ചഭക്ഷണവും, മുസല്ലഅടങ്ങിയ ക്വിറ്റും നൽകി വളണ്ടിയർ മാർ സ്വീകരിക്കുമെന്ന് മക്ക കെ എം സി സി ഹജ്ജ്സെൽ ഭാരവാഹികൾ അറിയിച്ചു.

ഹാജിമാരുടെ സേവനത്തിനായി 24 മണിക്കുറും ബന്ധപ്പെടാവുന്ന ഹെൽപ്പ്ലൈൻ ഡെസ്കും കെഎംസിസി സജ്ജീകരിച്ചിട്ടുണ്ട്. ബന്ധപ്പെടാവുന്ന നമ്പർ: കുഞ്ഞിമോൻ കാക്കിയ 0555069786, മുജീബ്: പൂക്കോട്ടൂർ 0502336683.




