മക്ക: പുണ്യസ്ഥലങ്ങളിൽ ഹജ്ജ് തീർഥാടകരെ കൊണ്ടുപോകുന്നതിനായുള്ള മശാഇർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ആഗോളതലത്തിൽ കോവിഡ് പാൻഡെമിക് വ്യാപിച്ചതിനാൽ ഹജ്ജ് വേളയിൽ വിശുദ്ധ സ്ഥലങ്ങളിൽ ട്രെയിൻ സർവീസ് നിർത്തി വെച്ചിരുന്നു.
കൂടാതെ ആ വർഷങ്ങളിലെ ഹജ്ജ് പൗരന്മാരിൽ നിന്നും താമസക്കാരിൽ നിന്നുമുള്ള ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
2022-ലെ ഹജ്ജിനുള്ള രാജ്യത്തിന്റെ തയ്യാറെടുപ്പുകൾക്കിടയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി തീർത്ഥാടകർ പുണ്യഭൂമിയിൽ എത്തിത്തുടങ്ങി.
450 തീർഥാടകർ അടങ്ങുന്ന ജക്കാർത്തയിൽ നിന്ന് ഈ വർഷത്തെ ഹജ് സീസണിലെ ആദ്യ ബാച്ച് ശനിയാഴ്ച മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി എത്തി.
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവ വഴി ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് 955 തീർഥാടകർ എത്തിയിട്ടുണ്ട്.
പാക്കിസ്ഥാനിൽ നിന്നുള്ള “മക്ക റൂട്ട് ഇനിഷ്യേറ്റീവ്” പ്രയോജനപ്പെടുത്തിയ തീർത്ഥാടകരുടെ ആദ്യ ബാച്ച് ബുധനാഴ്ച മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു.




