ജിദ്ദ: 23 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ജിദ്ദയിലെ സാമുഹിക സാംസ്കാരിക രാഷട്രിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നജീബ് കട്ടുപ്പാറക്ക് ജിദ്ദ – പെരിന്തൽമണ്ണ മണ്ഡലം കെ എം സി സി യാത്രയയപ്പ് നൽകി. ശറഫിയയിലെ പെരിന്തൽമണ്ണ മണ്ഡലം കെഎംസിസി കമ്മറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന യോഗം കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലംകെഎംസിസി ആക്ടിങ്ങ് പ്രസിഡണ്ട് മുസ്തഫ കോഴിശ്ശീരി അധ്യക്ഷത വഹിച്ചു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബുബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.

കെഎംസിസി സെൻട്രൽ കമ്മറ്റി നേതാക്കളായ വി പി മുസ്ഥഫ, ഇസ്മാഹീൽ മുണ്ടകുളം, ഇസ്ഹാഖ് പൂണ്ടൊളി, ജില്ല കെഎംസിസി നേതാക്കളായ ,ഹബീബ് കല്ലൻ, ഇല്യാസ് കല്ലിങ്ങൽ, അബ്ബാസ് വേങ്ങൂർ, മണ്ഡലം ഭാരവാഹികളായ ലത്തീഫ് കാപ്പുങ്ങൽ, അബു കട്ടുപ്പാറ, ബാബു മണ്ണാർമല, വാപ്പുട്ടി വട്ടപ്പറമ്പ്, മുഹമ്മദലി മുസ്ലിയാർ ,ഷംസു പാറൽ, അസൈനാർ കുന്നപ്പള്ളി, അസീസ് ചെറുകര എന്നിവർ സംസാരിച്ചു നജീബ് കട്ടുപ്പാറ യാത്രയായപ്പിന് നന്ദി പറഞ്ഞു. മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി അഷ്റഫ് താഴെക്കോട് സ്വാഗതവും ഇഖ്ബാൽ മേലാറ്റൂർ നന്ദിയും പറഞ്ഞു




