ഹറമുകളിൽ പെരുന്നാൾ നമസ്‌കാരത്തിന് പ്രത്യേക പെർമിറ്റ് നേടേണ്ടതില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം

0
1147

മക്ക: മക്കയിലെ ഹറം പള്ളിയിലും മദീനയിലെ പ്രവാചക പള്ളിയിലും പെരുന്നാൾ നമസ്‌കാരത്തിന് പ്രത്യേക പെർമിറ്റ് നേടേണ്ടതില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഹറമിൽ പ്രവേശിക്കാനും നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും നിലവിൽ പെർമിറ്റുകൾ ആവശ്യമില്ല. എന്നാൽ ഉംറ നിർവഹിക്കാൻ ഇഅ്തമർനാ ആപ്പ് വഴി മുൻകൂട്ടി ബുക്ക് ചെയ്ത് പെർമിറ്റ് നേടൽ നിർബന്ധമാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

സൗദിയിലെ ഈ വർഷത്തെ പെരുന്നാൾ നമസ്ക്കാരം എല്ലാ പള്ളികളും സൂര്യോദയ ശേഷം പതിനഞ്ചു മിനിറ്റ് ആവുന്നതോടെയായിരിക്കുമെന്ന്
സൗദി മതകാര്യ വകുപ്പ് മന്ത്രി ഡോ : അബ്ദുല്ലത്തീഫ് ആലു ശൈഖ് നേരെത്തെ അറിയിച്ചിരുന്നു.

നമസ്ക്കാരത്തിന് എല്ലാ പള്ളികളും ഈദുഗാഹുകളും സജ്ജീകരിക്കണമെന്ന് എല്ലാ മന്ത്രാലയ ശാഖകളോടും അദ്ദേഹം ആവശ്യപ്പെട്ടു .