മക്ക: ഖതമുല്‍ ഖുര്‍ആന്‍ പ്രാര്‍ഥന ഹറമില്‍ റമസാന്‍ 29-ാം രാവ് ആയ നാളെ രാത്രി (വെള്ളിയാഴ്ച ) തറാവീഹ് നമസ്‌കാരത്തില്‍ നടക്കുമെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് അറിയിച്ചു.
മുന്‍കാലങ്ങളില്‍ തറാവീഹ് നമസ്‌കാരത്തിലാണ് ഖത്മുല്‍ഖുര്‍ആന്‍ പ്രാര്‍ഥന നടന്നിരുന്നത് എങ്കിലും ഇത്തവണ ഖതമുല്‍ ഖുര്‍ആന്‍ പ്രാര്‍ഥന നാളെ പാതിരാ നമസ്‌കാരത്തിലാണ് നടക്കുകയെന്ന് ഹറംകാര്യ വകുപ്പ് മേധാവി നേരത്തെ അറിയിച്ചിരുന്നു.
ഇതാണിപ്പോള്‍ തറാവീഹ് നമസ്കാരത്തിലേക്ക് മാറ്റിയിരിക്കുന്നത്. ഹറമിലെ തിരക്കും ഉംറ തീര്‍ഥാടകര്‍ അടക്കമുള്ളവരുടെ സൗകര്യം മാനിച്ചും പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയുമാണ് ഖത്മുല്‍ഖുര്‍ആന്‍ പ്രാര്‍ഥന തറാവീഹ് നമസ്‌കാരത്തില്‍ തന്നെ നടത്താന്‍ തീരുമാനിച്ചതെന്ന് ഹറംകാര്യ വകുപ്പ് മേധാവി പറഞ്ഞു.