ഹുറൂബ് ഒഴിവാക്കാനുള്ള സംവിധാനം വ്യക്തമാക്കി സഊദി മാനവവിഭവശേഷി മന്ത്രാലയം

0
5567

റിയാദ്: തൊഴിലാളിയെ ഹുറൂബാക്കി 20 ദിവസം കഴിഞ്ഞതിനു ശേഷം ഹുറൂബ് ഒഴിവാൻ തൊഴിലുടമക്ക് അനുമതി നൽകുന്ന സംവിധാനം സഊദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. ഇത് വരെ നിശ്ചിത സമയപരിധി കഴിഞ്ഞാൽ ഹുറൂബ് ഒഴിവാക്കാൻ സാധിച്ചിരുന്നില്ല. ഇത് പ്രവാസികൾക്ക് ഏറെ ദുരിതങ്ങളാണ് നൽകിയിരുന്നത്. ഇതിനൊരു പരിഹാരം ആയിരിക്കുകയാണിപ്പോൾ.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിശ്ചിത സമയം കഴിഞ്ഞാലും ഹുറൂബ് ഒഴിവാക്കാനായി സ്പോൺസർ അതിനായുള്ള റിക്വസ്റ്റ് ചേംബർ അറ്റസ്റ്റ് ചെയ്ത ഒരു ലെറ്റർ സമർപ്പിക്കണം. മാത്രമല്ല, ഹുറൂബ് ഒഴിവാക്കിയ ശേഷം ഇഖാമ പുതുക്കാനുള്ള ലെവി അടക്കാൻ സ്പോൺസർ സന്നദ്ധനാകുകയും വേണം.

സ്ഥാപനം വർക്ക് പെർമിറ്റ് അടക്കണം, രേഖകളിൽ നിലവിലുണ്ടായിരിക്കണം, തൊഴിലാളി ലേബർ ഓഫീസിൽ തന്നെ അനാവശ്യമായി ഹുറൂബാക്കിയതാണെന്ന പരാതി നൽകിയിരിക്കരുത് എന്നീ നിബന്ധനകളും ഹുറൂബ് ഒഴിവാക്കാൻ അപേക്ഷിക്കുന്ന സമയം പാലിച്ചിരിക്കണം. എന്നാൽ, ഹുറൂബിൽ അകപ്പെട്ട തൊഴിലാളി തർഹീലിൽ ആണെങ്കിൽ ഇത്തരത്തിൽ ഹുറൂബ് ഒഴിവാക്കാൻ അപേക്ഷ നൽകുവാൻ സാധ്യമല്ല.

അതേസമയം, ഹുറൂബ് ആക്കി 20 ദിവസം വരെ മറ്റു നടപടികളൊന്നും ഇല്ലാതെ ഇലക്ട്രോണിക് മാർഗത്തിലൂടെയും ഹൂറൂബ് ഒഴിവാക്കാൻ സാധിക്കും. ഹുറൂബ് ആക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കുകയും കഴിഞ്ഞ ദിവസം മന്ത്രലയം അത് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെ, നേരത്തെ ഉണ്ടായിരുന്നത് പോലെ എളുപ്പത്തിൽ തൊഴിലാളിയെ ഹുറൂബിൽ പെടുത്താൻ സ്പോൺസർക്ക് സാധ്യമല്ല.