റിയാദ്: റിയാദിൽ രോഗിയെ പരിശോധിച്ചു ച്ചു കൊണ്ടിരിക്കെ പ്രമുഖ വനിത ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു. റിയാദ് അൽ ഫലാഹ് ഹോസ്പിറ്റലിലെ തമിഴ്നാട് സ്വദേശിനിയായ ഡോക്റ്റർ സത്യഭാമയാണ് കുഴഞ്ഞു വീണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ആയിരുന്നു ദാരുണ മരണം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രോഗിയെ പരിശോദിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണ ഡോക്ടറെ ഉടനെ തന്നെ സഊദി ജർമൻ ഹോസ്പിറ്റലിൽ എത്തി ച്ചിരുന്നുവെങ്കിലും മരണത്തിനു കീഴടങ്ങിയിരുന്നു.
ഇരുപതു വർഷമായി അൽ ഫലാഹ് ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്സ്റ്റായി ജോലി ചെയ്യുകയായിരുന്നു. യു കെ യിലുള്ള മകൻ റിയാദിലേക്ക് തിരിച്ചിട്ടുണ്ട്. അമേരിക്കയിലുള്ള മറ്റൊരു മകൻ നാട്ടിലെത്തും ഭർത്താവ് നേരത്തെ മരിച്ചിരുന്നു
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേദൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്.




