റിയാദ്: ഉപഭോക്താക്കൾക്ക് ഓർഡർ ഡെലിവറി ചെയ്യുന്നതിനുള്ള നയം വ്യക്തവും സുതാര്യവുമായി അറിയിക്കാൻ റെസ്റ്റോറന്റുകളും കഫേകളും നിർബന്ധിതരാണെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ പറഞ്ഞു. ഡെലിവറി ഓർഡറുകളിൽ മിനിമം പരിധിയുള്ള ഏതെങ്കിലും ഭക്ഷണശാലകൾ അത് മുൻകൂട്ടി വിശദീകരിക്കണമെന്നും വക്താവ് പറഞ്ഞു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭക്ഷണശാലകൾ നാല് മാനദണ്ഡങ്ങൾ പാലിക്കൽ നിർബന്ധമാണ്. മിനിമം ഓർഡർ നയം വ്യക്തമായി പ്രദർശിപ്പിച്ചിരിക്കണം, അത് മെനുവിൽ ഉൾപ്പെടുത്തിയിരിക്കണം, ഭക്ഷണം ഇലക്ട്രോണിക് വഴിയോ ഫോണിലൂടെയോ ഓർഡർ ചെയ്യുമ്പോൾ അത് അറിയിക്കണം, കൂടാതെ ഓർഡർ റദ്ദാക്കൽ നയവും വ്യക്തമായിരിക്കണം. എന്നീ കാര്യങ്ങളാണ് ഭക്ഷണ ശാലകൾ നിർബന്ധമായും പാലിക്കേണ്ടത്.
ഉപഭോക്താക്കളുടെ ഡെലിവറി ഓർഡറുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് യാതൊരുവിധ ഫീസും ചുമത്തുകയും ചെയ്യരുതെന്നും അൽ ഹുസൈൻ ചൂണ്ടിക്കാട്ടി.




