ദോഹ: വിമാന യാത്രക്കാരന്റെ വയറിനുള്ളിൽ നിന്ന് ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തി. ഹമദ് രാജ്യാന്തര വിമാനത്തവളത്തിലാണ് യാത്രക്കാരന്റെ വയറ്റിൽ നിരോധിത ലഹരി വസ്തുക്കൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഗുളിക രൂപത്തിൽ പൊതിഞ്ഞ ലഹരി വസ്തുക്കൾ വിഴുങ്ങിയ നിലയിലായിരുന്നു യാത്രക്കാൻ ദോഹയിൽ വിമാനമിറങ്ങിയത്.
പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ പ്രത്യേക ഉപകരണങ്ങൾ വഴി പരിശോധിച്ചപ്പോഴാണ് വയറ്റിനുള്ളിൽ ലഹരി വസ്തുക്കൾ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പുറത്തെടുത്ത ലഹരി ഗുളികകളുടെ ചിത്രം കസ്റ്റംസ് വിഭാഗം ട്വിറ്ററിൽ പുറത്തുവിട്ടു.




