മക്ക: വിശുദ്ധ റമദാനിലെ ആദ്യ പത്ത് ദിവസങ്ങളിൽ 8 ദശലക്ഷം ലിറ്റർ സംസം തീർത്ഥ ജലം വിതരണം ചെയ്തതായി ഇരു ഹറം കാര്യാലയ വകുപ്പ്. ആദ്യ പത്ത് ദിവസത്തെ ഹറമുകളിലെ റമദാൻ അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒറ്റത്തവണ ഉപയോഗിക്കുന്ന 3,000,000 സംസം വാട്ടർ ബോട്ടിൽ പാക്കേജുകൾ, 25,000 സംസം വാട്ടർ കണ്ടെയ്നറുകൾ എന്നിവകൾ വഴിയാണ് ഇത്രയധികം സംസം ജലം വിതരണം ചെയ്തത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇരു ഹറം കാര്യാലയ വകുപ്പ് ഒരുക്കിയ റമദാൻ പദ്ധതി ആദ്യ പത്ത് ദിവസങ്ങളിൽ വിജയിച്ചതായി വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ-സുദൈസ് പറഞ്ഞു.
ജനറൽ പ്രസിഡൻസി ഫോർ സർവീസസ് ആൻഡ് ഫീൽഡ് അഫയേഴ്‌സ് ആൻഡ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി നിരവധി പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് എക്‌സിക്യൂട്ടീവ് ആൻഡ് ഡെവലപ്‌മെന്റ് അഫയേഴ്‌സ് ഡെപ്യൂട്ടി പ്രസിഡന്റും സേവന, ഫീൽഡ് അഫയേഴ്‌സ്, എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഇൻവെസ്റ്റിഗേഷൻ അണ്ടർ ജനറലുമായ മുഹമ്മദ് ബിൻ മുസ്‌ലിഹ് അൽ ജാബിരി പറഞ്ഞു. ഒരുക്കങ്ങൾ, അണുവിമുക്തമാക്കൽ, സുഗന്ധം പൂശൽ, പുതിയ പരവതാനികൾ ശുദ്ധീകരിക്കൽ, വൃത്തിയാക്കൽ, അണുനശീകരണം നടത്തൽ എന്നിവ ഏജൻസിയുടെ മേൽനോട്ടത്തിൽ നടന്നു വരുന്നുണ്ട്.
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഹറം പള്ളി 100 തവണയാണ് കഴുകിയത്. ഇതിനായി 4000 ത്തിലധികം സ്ത്രീ-പുരുഷ തൊഴിലാളികൾ സജ്ജമാണ്. എല്ലാ പ്രതലങ്ങളും നിലകളും ഏകദേശം 15,000 ലിറ്റർ അണുനാശിനികൾ ഉപയോഗിച്ച്, അണുവിമുക്തമാക്കുന്നതിന് ദിവസത്തിൽ 24 മണിക്കൂറും പ്രവർത്തിക്കാൻ സജ്ജമായ 70 ഫീൽഡ് ടീമുകളെയാണ് സജ്ജീകരിച്ചിരിക്കുന്നത്.




