ജിദ്ദയിൽ വിദ്യാര്‍ഥികള്‍ തമ്മിൽ അടിപിടി, ഒരാൾ മരിച്ചു

0
4458

ജിദ്ദ: ജിദ്ദയിൽ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു. ജിദ്ദയിലെ ഒരു ഇന്റര്‍മീഡിയറ്റ് സ്‌കൂളിലാൽ കഴിഞ്ഞ ദിവസമാണ് സംഭവം. അടിപിടിയില്‍ ഒരാള്‍ മരിച്ച സംഭവം അന്വേഷിക്കുന്നതായി ജിദ്ദ പോലീസ് അറിയിച്ചു.

15 വയസ്സ് പ്രായമുള്ള രണ്ടു വിദ്യാര്‍ഥികള്‍ തമ്മിലായിരുന്നു അടിപിടി നടന്നത്. അടിയേറ്റ് ഒരു കുട്ടി മരിക്കുകയായിരുന്നു. പ്രതിയായ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.