ഒരേസമയം നോമ്പ് തുറയും മറ്റൊരിടത്ത് ഇഷാ നിസ്കാരവും, സഊദിയിൽ ആദ്യാവസാനങ്ങളില്‍ നോമ്പ്തുറ നടക്കുന്ന പ്രദേശങ്ങള്‍ അറിയാം

0
4744

റിയാദ്: സഊദി അറേബ്യയിൽ വിശുദ്ധ റമദാനിൽ ആദ്യാവസാനം നോമ്പ് തുറക്കുന്ന സ്ഥലങ്ങൾ തമ്മിൽ ഒരു മണിക്കൂറിലധികം സമയ വ്യത്യാസം. രാജ്യത്ത് ആദ്യമായി നോമ്പ് തുറക്കുന്നതിനുള്ള സമയം ആകുന്നത് കിഴക്കൻ സഊദിയിലെ അൽ അഹ്സ ഗവർണറേറ്റിലാണെങ്കിൽ ഏറ്റവും ഒടുവിൽ നോമ്പ് തുറക്കുന്നത് വടക്കുപടിഞ്ഞാറൻ സ്ഥലത്താണ്. ഏകദേശം 01:27 മണിക്കൂർ വ്യത്യാസമാണ് നോമ്പ് തുറക്ക് ഈ രണ്ട് പ്രദേശങ്ങളും തമ്മിലുള്ളത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരുഭൂമിയ്ക്ക് തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നതും സഊദി അറേബ്യയ്ക്കും ഒമാനുമിടയിൽ നേരിട്ട് ബന്ധിപ്പിക്കുന്നതുമായ ഉമ്മു അൽ സമൂൽ അതിർത്തി കടന്നുപോകുന്ന സ്ഥലത്തായ അറേബ്യയ്ക്കും ഒമാനുമിടയിൽ നേരിട്ട് ബന്ധിപ്പിക്കുന്നതുമായ ഉമ്മു അൽ സമൂൽ കിഴക്കൻ പ്രവിശ്യയിലെ അൽ-അഹ്സ ഗവർണറേറ്റു പരിധിയിലാണ്. ഇവിടുത്തെ വിശ്വാസികൾ വൈകുന്നേരം ഏകദേശം 5:34 നാണ് നോമ്പ് തുറക്കുന്നത്.

എന്നാൽ, അക്കബ ഉൾക്കടൽ മുതൽ ചെങ്കടലിന്റെ അവസാനത്തിനിതിനിടയിൽ സ്ഥിതി ചെയ്യുന്നതും തബൂക്ക് മേഖലയുടെ ഭാഗവുമായ വടക്കുപടിഞ്ഞാറൻ സഊദി അറേബ്യയിലെ റാസ് അൽഷൈഖ് ഹമീദിലെ നിവാസികളാണ് രാജ്യത്ത് ഏറ്റവും അവസാനമായി നോമ്പ് തുറക്കുന്നത്. രാത്രി 07:01 ന് ആണ് ഇവിടുത്തെ വിശ്വാസികൾ നോമ്പ് തുറക്കുന്നത്.

ഉമ്മു അൽസമൂൽ ബോർഡർ ക്രോസിംഗിനും റാസൽഷൈഖ് ഹമീദിനും ഇടയിൽ ഏകദേശം 2,200 കിലോമീറ്റർ ദൂരവും ഏകദേശം 01:27 സമയ വ്യത്യാസവുമാണുള്ളത്. ഉമ്മുൽസമൂലിൽ ആളുകൾ ഇശാ നമസ്കരിക്കുമ്പോൾ റാസൽശൈഖ് ഹമീദിലെ ആളുകൾ മഗ്‌രിബ് നിസ്കരിക്കുന്ന സമയമായിരിക്കും.