റിയാദ്: ഭിക്ഷാടനത്തിനെതിരെ നിയമം കർശനമാക്കിയ സഊദി അറേബ്യ ഭിക്ഷാടനക്കാരെ അറസ്റ്റ് ചെയ്തു തുടങ്ങി. ഇതിനകം തന്നെ 3719 യാചകരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വൻ തോതിൽ പണവും അധികൃതർ കണ്ടെടുത്തിട്ടുണ്ട്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മക്കയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഭിക്ഷാടനം നടത്തുന്ന സ്ത്രീയെ അറസ്റ്റ് ചെയ്തപ്പോൾ കണ്ടെടുത്തത് ഞെട്ടിക്കുന്ന പണമാണ്. ഏഷ്യൻ രാജ്യത്ത് നിന്നുള്ള ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യുകയും വലിയ തുക കണ്ടെടുക്കയും ചെയ്തതായി അധികൃതർ അറിയിച്ചു. ഏകദേശം 117,000 റിയാൽ തുകയാണ് യുവതിയിൽ നിന്ന് കണ്ടെടുത്തത്. കൂടാതെ നിരവധി വിദേശ കറൻസികളും സ്വർണ്ണാഭരണങ്ങളും കണ്ടെടുത്തു.
മക്ക, റിയാദ് പ്രദേശങ്ങളിലുള്ളവർ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിമുള്ളവർ 999 എന്ന നമ്പരിൽ വിളിച്ച് യാചക കേസുകൾ റിപ്പോർട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം എല്ലാവരോടും ആഹ്വാനം ചെയ്തു.




