റിയാദിൽ വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിയ വിദേശികൾ ഉൾപ്പെട്ട സംഘം പോലീസ് പിടിയിൽ

0
1800

റിയാദ്: വീടുകൾ കേന്ദ്രീകരിച്ചു കവർച്ചയും മോഷണവും നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്തു. റിയാദ് പോലീസ് ആണ് ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ നാല് പേർ വിദേശികളാണ്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂന്ന് സഊദി പൗരന്മാർ, രണ്ട് വീതം യെമൻ എറിത്രിയൻ പൗരന്മാർ എന്നിവരാണ് അറസ്റ്റിലായതെന്ന് റിയാദ് പോലീസ് വക്താവ് അറിയിച്ചു. നിർമ്മാണത്തിലിരിക്കുന്ന വീടുകളും സ്ഥലങ്ങളും കവർച്ച നടത്തുകയായിരുന്നു സംഘം പ്രധാനമായും ചെയ്തിരുന്നത്. കത്തിയും മറ്റു ആറ്റുധങ്ങളും ഉപയോഗിച്ചായിരുന്നു കവർച്ച. പിടികൂടിയ സംഘത്തിൽ നിന്ന് കവർച്ച ചെയ്യപ്പെട്ട ഏതാനും സാധനങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

സംഘത്തെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി പോലീസ് പറഞ്ഞു.